കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രദേശവാസികള്‍ എത്തിയപ്പോഴായിരുന്നു വെടിവെപ്പ്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ സ്ഥലത്ത് നിന്ന് ചിതറിയോടി. ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം.
കൊളറാഡോ:അമേരിക്കയിലെ കൊളറാഡോയില്‍ നടന്ന വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. ബോള്‍ഡര്‍ നഗരത്തിലെ കിങ് ഷോപ്പേഴ്‌സ് എന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവെപ്പ് നടന്നത്. തിങ്കളാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെയാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രദേശവാസികള്‍ എത്തിയപ്പോഴായിരുന്നു വെടിവെപ്പ്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ ജനങ്ങള്‍ സ്ഥലത്ത് നിന്ന് ചിതറിയോടി. ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പൊലീസിന് നല്‍കിയ വിവരം.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവയ്പ്പുണ്ടായതോടെ ആള്‍ക്കൂട്ടം ചിതറിയോടിയെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേ ഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അക്രമിയുടെ കാലിന് പരിക്കേറ്റതായും ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് മാറ്റിയതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അറ്റ്‌ലാന്റയിലെ സ്പായിലുണ്ടായ വെടിവെപ്പില്‍ എട്ട് ഏഷ്യന്‍ വംശജര്‍ കൊല്ലപ്പെട്ടിരുന്നു.