കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി കോവിഡ് പ്രോട്ടോകോളില്‍ ഇളവ് വരുത്തി. നിശ്ചിത സമയം മൃതദേഹം വീട്ടില്‍ കൊണ്ടു പോകാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കാണാന്‍ അനുമതി നല്‍കി കോവിഡ് പ്രോട്ടോകോളില്‍ ഇളവ് വരുത്തി. നിശ്ചിത സമയം മൃതദേഹം വീട്ടില്‍ കൊണ്ടു പോകാനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. ഒരു മണിക്കൂറില്‍ താഴെ സമയമാണ് മൃതദേഹം വീട്ടില്‍ വെക്കാന്‍ അനുവദിക്കുക. പരിമിതമായ മാതാചാരം നടത്താനും അനുമതി നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
മരണമടയുന്നവരുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍ നിന്നെ ടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകുമെന്നും അതുകൊണ്ട് ഇതിന്റെ ഭാഗമാ യുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ സംസ്‌കരി ക്കുന്നതിനെ തിരെ തുടക്കം മുതല്‍ തന്നെ വിമര്‍ശനം ഉയര്‍ ന്നിരുന്നു. തുടര്‍ന്ന് കേരള മുസ്ലിം ജമാഅത്ത് ഉള്‍ പ്പെടെ സംഘടനകളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ക്ക് മൃതദേഹം കാണിക്കാന്‍ അനുമതി നല്‍കിയിരുന്നു. കുളിപ്പിക്കല്‍ ഒഴികെ അന്ത്യകര്‍മങ്ങള്‍ നടത്താനും അനുമതി നല്‍കി.