മലേഷ്യ വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ വര്‍ഷം അവസാനം വരെ ആണ് വിലക്ക് നീട്ടിയത്.
ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും സ്ഥിതി നിയന്ത്രണവിധേയമായിരുന്നിട്ടും രാജ്യം വിരളമായ വൈറസ് ക്ലസ്റ്ററുകള്‍ കാണുന്നുണ്ടെന്നും പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസിന്‍ വെള്ളിയാഴ്ച വൈകിട്ട് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്താണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.