ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5 മണിക്ക് കാക്കനാട് ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളി ല്‍ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. അംബേദ്കര്‍ സാംസ്‌കാ രിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്.
കൊച്ചി : കോവിഡ് ദുരിതത്തിലും അവശതയനുഭവിക്കുന്ന ദലിത് ഉള്‍പ്പെടെയുള്ള സാധാരണ ക്കാ രുടെ പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിച്ച മാതൃഭൂമി കാക്കനാട് ലേഖകന്‍ പി.ബി. ഷെഫീ ക്കിന് അംബേദ്കര്‍ പുരസ്‌കാരം. കഴിഞ്ഞ ഒരു വര്‍ഷം കാക്കനാട് കേന്ദ്രീകരിച്ച് മാതൃഭൂമിയില്‍ പ്ര സിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് പി.ബി. ഷെഫീക്കിനെ പുരസ്‌കാരത്തിനായി തെര ഞ്ഞെടുത്തതെന്ന് സംഘാടക സമിതി അറിയിച്ചു.
നിരവധി വാര്‍ത്തകളിലൂടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെ ത്തിക്കാ നും പ്രശ്‌നത്തിന് പരിഹാരം കാണാനും കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടക സമിതി വിലയിരുത്തി. രോ ഗം മൂലം ദുരിതമനുഭവിക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കാനും കിടപ്പാടമില്ലാത്തവര്‍ക്ക് വീട് നല്‍കാനും പട്ടികജാതി കോളനികളിലെ കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ അധികൃതര്‍ക്ക് മുന്നിലെത്തിക്കാന്‍ റിപ്പോര്‍ട്ടുകള്‍ സഹായകരമായിട്ടുണ്ടെന്നും സംഘാടക സമിതി ചൂണ്ടിക്കാട്ടി.
അംബേദ്കര്‍ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയാണ് പുരസ്‌കാരം നല്‍കുന്നത്. 10,001 രൂപയും ഫലകവുമാണ് നല്‍കുക. തൃക്കാക്കര നഗരസഭ പ്രദേശത്ത് എസ്എസ്എല്‍സി പ രീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുരസ് കാരം സമ്മാനിക്കും. നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പനെ ചടങ്ങില്‍ ആദരിക്കും.
ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 5 മണിക്ക് കാക്കനാട് ശ്രീനാരായണ സാംസ്‌കാരിക സമിതി ഹാളില്‍ നടക്കു ന്ന പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങ് പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് അംബേദ്ക ര്‍ സാംസ്‌കാരിക സമിതി പ്രസിഡന്റ് ടി.എം. തങ്കപ്പന്‍, സെക്രട്ടറി ടി.എ.സുപ്രന്‍, സംഘാടക സമിതി സെക്രട്ടറി എം.കെ. തങ്കപ്പന്‍, കണ്‍വീനര്‍ വി.ടി. വേലായുധന്‍ എന്നിവര്‍ അറിയിച്ചു.