തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, സലിം എന്നിവരാണ് മരിച്ചത്.കോഴിക്കോട് പൊറ്റമ്മ ലിലാണ് അപകടം നടന്നത്. കാര്‍ത്തിക് സംഭവസ്ഥല ത്ത് തന്നെ മരിച്ചി രുന്നു.സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കോഴിക്കോട്: കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കളായ കാര്‍ത്തിക്, സലിം എന്നിവരാണ് മരിച്ച ത്. ഇവര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. രണ്ടുപേ രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കരാജ്, ജീവ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ യിലു ള്ളത്.
കോഴിക്കോട് പൊറ്റമ്മലിലാണ് അപകടം നടന്നത്. കാര്‍ത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരു ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പരിക്കേറ്റ തങ്കരാ ജ് (32),ഗണേഷ് (31) എന്നിവരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റ ജീവാനന്ദം എന്ന തൊഴി ലാളിയും ചികിത്സയിലുണ്ട്.
അപകടമുണ്ടാകാന്‍ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച കോഴി ക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന്‍ പറ ഞ്ഞു. സംഭവത്തില്‍ കേസെടുത്തെന്ന് അദ്ദേഹം അ റിയിച്ചു.