ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16കാരിയെ നാല് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കിട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി
കോഴിക്കോട് : ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16കാരിയെ നാല് പേര്‍ കൂട്ടബലാത്സംഗത്തിനിരയാ ക്കി. പെണ്‍കിട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടെ ത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഇകറാര്‍ ആലം(18), അജാ ജ്(25),ഷക്കീല്‍ ഷാ(42),ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ ഒന്നാമത്തെ റെ യില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈയില്‍ ഇറ ങ്ങേണ്ട പെണ്‍കുട്ടിയെ പ്ര തികള്‍ ട്രെയിനില്‍ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു.
പാലക്കാട് നിന്ന് ബസ്സില്‍ കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പി ച്ചത്. പെണ്‍കുട്ടി വാരണാസിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയ ത്. ചെന്നൈയിലെ സഹോദരിയു ടെ വീട്ടിലേക്കായിരുന്നു യാത്ര. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്. പെണ്‍കു ട്ടിയെ പ്രതികള്‍ ചെന്നൈയില്‍ ഇറ ങ്ങാന്‍ സമ്മതിക്കാതെ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരു ന്നു.
കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പൊലീസ് അറിയിച്ചത്. റെയില്‍വേ പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ്ലൈനിന് കൈമാറി. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡ നവിവരം വെളിപ്പെടുത്തിയത്. കസബ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.