വൈകീട്ട് നാലുമണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെടിവച്ചത്. ബിഡിഎസിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് മാനസ. ഇവര്‍ കണ്ണൂര്‍ സ്വദേശിനിയാണ്.
കൊച്ചി: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജിവനൊടുക്കി. നെ ല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപത്താ ണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഗിനാണ് വെടിയുതിര്‍ത്തത്. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു.
വൈകീട്ട് നാലുമണിയോടെയാണ് വിദ്യാര്‍ത്ഥിനിയെ യുവാവ് വെടിവച്ചത്. ബിഡിഎസിന് പഠിക്കു ന്ന വിദ്യാര്‍ത്ഥിനിയാണ് മാനസ. ഇവര്‍ കണ്ണൂര്‍ സ്വദേശിനിയാണ്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജ നായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേ ജിലെ വിദ്യാര്‍ത്ഥിയാണ് മാനസ. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ച ത്. മാനസയുടെ പക്കല്‍ രണ്ട് മൊബൈ ല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരി ച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് വെടിയുതിര്‍ത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്.
പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. മാനസയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്‌സാ ക്ഷികളുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഗിന്‍ ഇവിടെയെത്തിയതാണെന്നാണ് വിവ രം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീ സ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയ തിനാല്‍ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.