കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് യുഡിഎഫില്‍ അഭിപ്രായ വ്യത്യാ സങ്ങളുന്നയിച്ച ആര്‍എസ്പി, തല്‍കാലം യുഡി എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ബേബി ജോണിന്റെ പ്രതികരണം
തിരുവനന്തപുരം: കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെ ന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോണ്‍ഗ്രസ് മുങ്ങുകയല്ലെന്നും ചിലര്‍ മുക്കുക യാണെന്നും അദ്ദേഹം പറഞ്ഞു. മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക. മുക്കുകയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിലെങ്ങിനെ നില്‍ക്കുമെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോ ണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കു ന്നില്ലെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നാമാവശേഷമായതില്‍ നിന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേ താക്കള്‍ പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന് ഇനി രക്ഷയി ല്ലെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് യുഡിഎഫില്‍ അഭിപ്രായ വ്യത്യാ സങ്ങളുന്നയിച്ച ആര്‍എസ്പി, തല്‍കാലം യുഡി എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് ബേബി ജോണിന്റെ പ്രതികരണം.യുഡിഎഫ് യോഗത്തില്‍ നിന്ന് വി ട്ട് നി ല്‍ക്കുമെന്ന് ആര്‍എസ്പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ചര്‍ച്ച ആവശ്യ പ്പെ ട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.