സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മകള്‍ വിസ്മയക്ക് കോടതിയില്‍ നിന്ന് നീതി ലഭിച്ചെന്ന് അച്ഛന് ത്രിവിക്രമന്‍ നായരും അമ്മ സജിതയും. പ്രതി കിരണ്‍കുമാര്‍ കുറ്റക്കാര നാണെന്ന സെഷന്‍സ് കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മറ്റാര്‍ക്കും ഈ ഗതി വര രുതെന്നും അചഛനും അമ്മയും പറഞ്ഞു
കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ മകള്‍ വി സ്മയക്ക് കോടതിയില്‍ നിന്ന് നീതി ലഭി ച്ചെന്ന് അച്ഛന് ത്രിവിക്രമന്‍ നായരും അമ്മ സജിതയും. പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന സെഷന്‍സ് കോടതി വിധിയില്‍ സന്തോഷമുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരരുത്. അതിന് ഉതകുന്നതാകും ഈ കേസിലെ വിധി. കിരണ്‍ കുമാ റിന് പരമാവധി ശിക്ഷ ലഭിക്കണ മെന്നും മാതാപിതാക്കള്‍ പറഞ്ഞു.
മാതൃകാപരമായ ശിക്ഷ കിട്ടണം. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറ ഞ്ഞു. മകള്‍ അനുഭവിച്ചതിന്റെ നാലിലൊന്നെങ്കിലും കിരണും അനുവഭിക്കും. നാളെ കോടതി ശിക്ഷ വി ധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഇവര്‍ പറഞ്ഞു.കേസില്‍ കൂടെ നിന്ന എല്ലാവരോടും നന്ദി യുണ്ടെന്നും നിരവധി പേരുടെ പ്രാര്‍ഥനയുടെ ഫലമാണ് അനുകൂല വിധിയെന്നും വിസ്മയയുടെ സഹോ ദരന്‍ വിജിത്ത് പ്രതികരിച്ചു.
വിധി കേള്‍ക്കാനായി വിസ്മയയുടെ അച്ഛന് ത്രിവിക്രമയന്‍ നായര്‍ കോടതിയില്‍ നേരിട്ടെത്തിയിരുന്നു. രാവിലെ വീട്ടില്‍ നിന്നും നിറകണ്ണുകളോടെ പ്രാര്‍ഥനക്ക് ശേഷം ആദ്ദേഹം സ്വന്തമായി കാറോടിച്ച് കോട തിയിലെത്തുകയായിരുന്നു. മാതാവ് സജിതയും മറ്റു ബന്ധുക്കളും വീട്ടിലിരുന്നാണ് കോടതി വിധി കേട്ട ത്. മാതൃകാപരമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
കിരണ്‍ കുമാറിന് പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂ ട്ടല്. ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയ യെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന് തെളിവ് നിരത്തി വാദി ച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേ ശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.












