നാഗ്പൂര്‍ : കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാഗ്പൂര്‍ നഗത്തില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച നാഗ്പൂരില്‍ 1710 പുതിയ കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ബുധനാഴ്ച രാജ്യത്ത് പുതിയ 17,921 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,652 പേര്‍ക്ക് രോഗമുക്തിയും 133 മരണവും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അവശ്യ സേവനങ്ങള്‍ക്ക് തടസമില്ലെന്നും അധികൃതര്‍ വ്യക്ത മാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമാക്കി പ്രവര്‍ത്തിക്കാനുമാണ് തീരുമാനം. ഫെബ്രുവരി രണ്ടാം വാരം മുതല്‍ മഹാരാഷ്ട്രയില്‍ കോവഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് എഴ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാലാക്കി.