മര്യാദകേട് ബിജെപി യോട് കാണിച്ചാല്‍ തിരിച്ചും മര്യാദകേട് പ്രതീക്ഷിച്ചാല്‍ മതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജയ രാഘവനെതിരെയും ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍
തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് പിന്തുടരുന്നത് ഇന്ത്യന്‍ പീനല്‍ കോഡല്ല, കമ്മ്യൂ ണിസ്റ്റ് പീനല്‍ കോഡാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇത് കുഴല്‍പ്പണ കേസാ ണോ അതോ പിണറായി കുഴലൂത്ത് കേസാണോയെന്നും ബി.ഗോപാലകൃഷ്ണന്‍ ചോദിച്ചു. മര്യാദ കേട് ബിജെപി യോട് കാണിച്ചാല്‍ തിരിച്ചും മര്യാദകേട് പ്രതീക്ഷിച്ചാല്‍ മതി. അന്വേഷണ ഉദ്യോഗ സ്ഥര്‍ക്കെതിരെയും വിജയ രാഘവനെതിരെയും ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കൊടകര കുഴല്‍പ്പണ കേസ് പ്രതികള്‍ക്ക് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനുമായി ബന്ധമുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. വിജയരാഘവന്റെ ഭാര്യ ബിന്ദുവിന്റെ തെര ഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊടകര കേസിലെ പല പ്രതികളും പങ്കെടുത്തുവെന്ന് ഗോപാ ലകൃ ഷ്ണന്‍ പറഞ്ഞു.
കൊടകര കേസില്‍ പിടിച്ചെടുത്ത പണം ഹവാലപ്പണമാണെന്ന് ആദ്യം പറഞ്ഞത് സിപിഎം ആക്ടി ങ് സെക്രട്ടറി എ.വിജയരാഘവനാണ്. അങ്ങ നെ പറഞ്ഞ വിജയരാഘവനെ പൊലീസ് ചോദ്യം ചെ യ്യണം. ബിജെപിയുടെ പണമെങ്കില്‍ പൊലീസ് തെളിവ് ഹാജരാക്കണമെന്നും ഗോപാല കൃ ഷ്ണന്‍ ആവശ്യപ്പെട്ടു.