പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളി യില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നി വരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കൊച്ചി: പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാ ന്ത് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരെ തൂങ്ങിമരിച്ചനിലയിലും ഒരാളെ വിഷം കഴിച്ച നിലയിലു മാണ് കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ കുട്ടികളാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. തുടര്‍ ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കു റിപ്പ് ലഭിച്ചിട്ടുണ്ട്.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തി ല്‍ മറ്റു ദുരൂഹതകള്‍ വല്ലതും ഉണ്ടോ എന്നത് അടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.












