English हिंदी

Blog

prasanth

 

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മാധ്യമ പ്രവര്‍ത്തകയെ ലൈംഗീക ചുവയോടുകൂടിയ ഇമോജികളിട്ട് അധിക്ഷേപിച്ച കളക്ടറുടെ നടപടിക്കെതിരെ കേസെടുത്ത് മാതൃക പാരമായി നടപടിയെടുക്കണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ എന്‍ പ്രശാന്ത് മാധ്യമ പ്രവര്‍ത്തകയുടെ ചാറ്റിനോട് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്നാണ് പരാതി. ഒരു ഐഎഎസ് ഉദ്യോഗസ്ഥനില്‍ നിന്നും ഉണ്ടായിരിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെയുഡബ്ല്യുജെ പരാതിയില്‍ വ്യക്തമാക്കി.

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ കളക്ടറുടെ പ്രതികരണം തേടിയ മാതൃഭൂമി ലേഖിക കെപി പവിത്രയെയാണ് കളക്ടര്‍ ഇമോജികളിലൂടെ പരിഹസിച്ചത്. എന്‍ പ്രശാന്തിന്റെ നടപടി വനിതകള്‍ക്കെതിരെ മാത്രമല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്നും ചൂണ്ടിക്കാടിയാണ് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെപി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.

Also read:  അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ച് ഹബ്ബാവാന്‍ ഒരുങ്ങി വിഴിഞ്ഞം തുറമുഖം; തൊഴില്‍ സാധ്യതകള്‍ ഏറെ

‘താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. പ്രശാന്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്.’ കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ വിവാദമായ വിഷയങ്ങളില്‍ അധികൃതരില്‍ നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്ബാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നറിയാന്‍ അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ചൂണ്ടിക്കാട്ടി.

കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെപി റെജിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടോ പ്രതിച്ഛായയുടെ താരപ്പൊലിമയില്‍ ദീര്‍ഘകാലം തലക്കെട്ടുകളില്‍ ഇടംപിടിച്ചതുകൊണ്ടോ ഉണ്ടാവുന്നതല്ല പെരുമാറ്റഗുണവും മാനുഷിക മൂല്യങ്ങളും എന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് എന്‍. പ്രശാന്ത് ഐഎഎസ്. ഒരു കാലത്ത് കലക്ടര്‍ ബ്രോ എന്ന ഓമനപ്പേരില്‍ ജനങ്ങള്‍ നെഞ്ചേറ്റിയ ഐഎഎസ് മഹാന്റെ തരംതാണ പെരുമാറ്റ സവിശേഷതയാണ് ഇപ്പോള്‍ വെളിച്ചത്തുവരുന്നത്.

Also read:  പോലീസ് നിയമം ഫാസിസമെന്ന് മുല്ലപ്പള്ളി; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചെന്നിത്തല

ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണത്തിന് ശ്രമിച്ച മാതൃഭൂമി ലേഖിക കെ.പി പ്രവിതയെ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കി ആക്ഷേപിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരിക്കുക സ്വാഭാവികമാണെങ്കിലും അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കാന്‍ ശ്രമിച്ചത് മാന്യതയ്ക്കു നിരക്കുന്ന പ്രവൃത്തിയല്ല. ഒരു മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്നതു മാറ്റിനിര്‍ത്താം. കേവലം സാധാരണ മനുഷ്യര്‍ പോലും സാമാന്യ മര്യാദ എന്ന ഒന്നുണ്ടെങ്കില്‍ ഇത്തരത്തില്‍ പെരുമാറുകയില്ല.പ്രശാന്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്ത് മാധ്യമപ്രവര്‍ത്തകരെയാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണു നടത്തിയിരിക്കുന്നത്. ഇതും പ്രശാന്തിന്റെ വെറുമൊരു വേലത്തരം എന്നു മാത്രമാണ് ലക്ഷ്മിയുടെ മുന്‍കാല പോസ്റ്റുകളും മറ്റും പരിശോധിച്ചാല്‍ വ്യക്തമാവുക.

Also read:  കോവിഡ് പരിശോധനയിൽ കേരളത്തിന് മൂന്നാം സ്ഥാനം

വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല, ലോകമെമ്ബാടും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്. ഫോണില്‍ വളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണ്.

സമൂഹത്തിനു മാതൃകയാകേണ്ട ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിത്. ഇത്തരം ചെയ്തികള്‍ അനുവദിച്ചുകൊടുക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. അതുകൊണ്ടുതന്നെ എന്‍. പ്രശാന്തിനെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. ഈ തരംതാണ പ്രവൃത്തിക്ക് കേരളീയ സമൂഹത്തോടു പരസ്യമായി മാപ്പ് പറയാന്‍ പ്രശാന്ത് മുന്നോട്ടുവരുന്നില്ലെങ്കില്‍ സാക്ഷര കേരളത്തിനുതന്നെ ലജ്ജാവഹമായ അനുഭവം ആയിരിക്കും അത്.