കൊച്ചിയിലേയ്ക്ക് സര്‍വീസ് ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികം എമിറേറ്റ്സ് എയര്‍ ലൈന്‍സ് ആഘോഷിച്ചു. ദുബായില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.5നെത്തിയ ഇ കെ 530 വിമാനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ജലപീരങ്കി സല്യൂട്ട് നല്‍കി സ്വീകരിച്ചു
കൊച്ചി: കൊച്ചിയിലേയ്ക്ക് സര്‍വീസ് ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികം എമിറേറ്റ്സ് എയര്‍ലൈ ന്‍സ് ആഘോഷിച്ചു. ദുബായില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 8.5 നെ ത്തിയ ഇ കെ 530 വിമാനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ജലപീരങ്കി സല്യൂട്ട് നല്‍കി സ്വീകരിച്ചു.
2002ലാണ് ഇന്ത്യന്‍ നഗരമായ കൊച്ചിയിലേക്ക് എമിറേറ്റ്സ് സര്‍വീസ് ആരംഭിച്ചത്. ഇന്ത്യയിലെ അ ഞ്ചാമത്തെ നഗരത്തിലേയ്ക്കുള്ള എമിറേറ്റ്സസിന്റെ സര്‍വീസായിരുന്നു കൊച്ചിയിലേത്. രണ്ടു പതി റ്റാണ്ടിനിടയില്‍ ദുബായിക്കും കൊച്ചിക്കുമിടയില്‍ എമിറേറ്റ്സ് 23,000 ലധികം സര്‍വീസുകളിലായി 61 ലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചിട്ടു ണ്ട്. യുഎഇയിലെ മലയാളിപ്രവാസികള്‍ക്കും മറ്റ് പ്രദേ ശങ്ങളിലുള്ളവര്‍ക്കും സേവനം ലഭ്യമാക്കി. കൊച്ചിക്കും ദുബായിക്കുമിടയില്‍ ആഴ്ചയില്‍ 14 ഫ്ളൈ റ്റുകളാണ് സര്‍വീസ് നടത്തുന്നത്.
20 വര്‍ഷത്തെ സേവനം നാഴിക്കല്ലാണെന്ന് എമിറേറ്റ്സിന്റെ ഇന്ത്യ നേപ്പാള്‍ വൈസ് പ്രസിഡന്റ് മുഹ മ്മദ് സര്‍ഹാന്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് പ്രീമിയം യാത്രാസുഖവും മിക ച്ച കണക്ടിവിറ്റിയും നല്‍കുക യാണ് ലക്ഷ്യം. മികച്ച സേവനവും ഉത്പന്നങ്ങളും നല്‍കുന്നതിന് ഉപഭോക്താക്കളുടെ അഭിരുചിക്ക നുസരിച്ച് പ്രാദേശിക പാചകരീതികളും ഉറപ്പാക്കിയിട്ടുണ്ട്. മലയാളം സംസാരിക്കുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തിയും സീസണില്‍ വിമാനത്തില്‍ ഓണം ആഘോഷിച്ചും ഉപഭോക്താക്കളുടെ അഭിരുചി ക്കനുസി ച്ചുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
യു.കയിലെ നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം അമേരിക്കന്‍ നഗരങ്ങളായ ചിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ഹൂസ്റ്റണ്‍ തുടങ്ങിയ അന്താരാഷ്ട്ര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും സര്‍വീസ് നടത്തുന്നതിനാല്‍ കൊച്ചിയിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന വു ണ്ടായിട്ടുണ്ട്.എമിറേറ്റ്സും കൊച്ചിയും തമ്മില്‍ അഭിമാനകരമായ ബന്ധമാണുള്ളതെന്ന് കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍ പറഞ്ഞു.
1,25,000 ടണ്‍ ഫ്രഷായ ഉത്പന്നങ്ങളും പൂക്കളും സുഗന്ധവളഞ്ജനങ്ങളും കൊച്ചിയില്‍ നിന്ന് കയറ്റു മതി ചെയ്തിട്ടുണ്ട്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ,യു.എസ്.എ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ എ ത്തിച്ചിട്ടുണ്ട്. ഇറക്കുമതി വസ്തുക്കള്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെ യ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.