English മലയാളം

Blog

hop

 

ദുബൈ :ദുബൈ കേന്ദ്രമായുള്ള ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ കുട്ടികളുടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.’ഹോപ്പ് 2020 ചില്‍ഡ്രന്‍സ് ഡേ സ്‌പെഷ്യല്‍ കോണ്ടസ്റ്റ് എന്ന പേരിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.15 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരം.കുട്ടികളുടെ കഴിവുകള്‍ ഹോപ്പിന്റെ വെബ്‌സൈറ്റ് മുഖേനയുള്ള ലിങ്കിലേക്ക് അയച്ചു കൊടുത്തതാണ് മത്സരത്തിന്റെ ഭാഗമാകാന്‍ കഴിയുക. വിജയികള്‍ക്ക് ലക്ഷം രൂപ വിലവരുന്ന വിവിധ സമ്മാനങ്ങള്‍ ലഭിക്കും.ഈ മാസം മുപ്പതാം തീയതിക്കുള്ളിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്

ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി, ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ് ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. ക്യാന്‍സര്‍ ബാധിച്ച നിരവധി കുട്ടികളെയാണ് ഹോപ്പ് ഹോമില്‍ സംരക്ഷിച്ചുവരുന്നത്.ഇതര കുട്ടികളുടെ സര്‍ഗാത്മക കഴിവുകളും, അവരുടെ സന്തോഷ നിമിഷങ്ങളും ഹോപ്പിലെ കുരുന്നുകള്‍ക്ക് സമ്മാനിച്ചു – അവരെ സമൂഹത്തില്‍ സജീവമാകാനാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഹോപ്പിന്റെ സ്ഥാപകന്‍ ഹാരിസ് പറഞ്ഞു.എ ഗിഫ്റ്റ് ഓഫ് ഹോപ്പ്,എ ലെറ്റര്‍ ഓഫ് ഹോപ്പ്, എ വേഡ് ഓഫ് ഹോപ്പ് എന്നീ 3 വിഭാഗങ്ങളിലായിട്ടാണ് മത്സരം

Also read:  ആഗോള സ്വാധീന പട്ടികയില്‍ ഇടം നേടി യുഎഇ സാങ്കേതിക വകുപ്പ് മന്ത്രി

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ വിഭാഗമാണ് ഗിഫ്റ്റ് ഓഫ് ഹോപ്പ്. ഈ പ്രായക്കാരുടെ എന്തു കഴിവും, 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാക്കി വെബ്‌സൈറ്റ് മുഖേനെ അയച്ചു കൊടുക്കുന്നതാണ് മത്സര രീതി. ആറു വയസ്സ് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗമാണ് ലെറ്റര്‍ ഓഫ് ഹോപ്പ്. ഹോപ്പിലെ കുരുന്നകള്‍ക്ക് പ്രചോദന കത്ത് എഴുതുന്നതാണ് ഇത്. കുട്ടികള്‍ സ്വന്തം കൈപ്പിടിയിലാണ് എഴുതേണ്ടത്. ഇംഗ്ലീഷിലും മലയാളത്തിലും കത്തെഴുതാം. എഴുതിയ കത്തും, അതിന്റെ ചെറിയ വീഡിയോയും ഹോപ്പിലേക്ക് അയക്കുന്നതാണ് ഇതിന്റെ നിബന്ധന .’കുട്ടികളിലെ ക്യാന്‍സര്‍’ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ- പ്രഭാഷണം നടത്തുന്നതാണ് വേഡ് ഓഫ് ഹോപ്പ്. പതിനൊന്നു വയസ്സു മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്കാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും സംസാരിക്കാം. വീഡിയോ ഒരു മിനിറ്റില്‍ താഴെയായിരിക്കണം.ദുബൈയിലെ ‘കില്‍ട്ടന്‍’ ബിസിനസാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Also read:  യു.എ.ഇ സന്ദർശക വിസക്കാർക്ക് രാജ്യം വിടാൻ സമയം നീട്ടി നൽകി

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also read:  ഒമാനില്‍ ആശങ്ക ഒഴിയുന്നില്ല - നാലാം ദിനവും ആയിരത്തിനു മുകളിൽ രോഗികൾ

മത്സര ലിങ്ക്: http://hopechildcancercare.org/contest/