കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പയ്യന്നൂര്‍ സഖാക്കളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അഡ്രസ്സില്‍ കത്ത് വന്നരിക്കുന്ന ത്.ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരി ലുള്ള കത്തില്‍ പറയുന്നു
കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയ്ക്ക് ഭീഷണിക്കത്ത്. കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെ ങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പയ്യന്നൂര്‍ സഖാക്കളുടെ പേരിലാണ് സെക്രട്ടേറിയറ്റ് അഡ്രസ്സില്‍ കത്ത് വന്നരിക്കുന്നത്.ഒരു മാസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുമെന്ന് പയ്യന്നൂര്‍ സഖാ ക്കള്‍ എന്ന പേരിലുള്ള കത്തില്‍ പറയുന്നു.
ഈ മാസം 20ന് അയച്ച കത്തില്‍ രൂക്ഷമായ ഭാഷയിലാണ് കത്ത്. എടീ രമേ എന്ന് അഭിസംബോധന ചെ യ്ത് ആരംഭിക്കുന്ന താക്കീതു കത്തില്‍ കേസ് പിന്‍വലിക്കണമെ ന്നാണ് ആവശ്യം. മാത്രമല്ല, മാപ്പ് പറയണ മെന്നും കത്തിലുണ്ട്. നിയമസഭാ സംഘര്‍ഷത്തിനിടെ കൈയൊടിഞ്ഞതും അതിനെ തുടര്‍ന്നുള്ള കേ സുമാണ് ഭീഷണിക്കത്തിന് കാരണമായിരിക്കുന്നത്.
നിയമസഭയിലെ സംഘര്‍ഷത്തിന് പിന്നാലെ കെ കെ രമ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതിന് പി ന്നാലെയാണ് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ സെക്രട്ടേറിയറ്റ് മേല്‍വിലാസത്തില്‍ ഭീഷണിക്കത്ത് ല ഭിച്ചത്. ‘കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത നടപടിക്ക് മറുപടി പറയേണ്ടി വരും. പറഞ്ഞാ ല്‍ പറഞ്ഞതുപോലെ ചെയ്യു ന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് അറിയാമല്ലോ’- ഭീഷണിക്കത്തിലെ വാ ക്കുകള്‍.