തീവ്രവാദ ഗ്രൂപ്പുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്ത ണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍ സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഏജന്‍സി ഐ എഎന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു
തിരുവനന്തപുരം : കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണത്തിന് തീവ്രവാദികള്‍ കോപ്പു കൂട്ടുന്നതീയി കേന്ദ്ര രഹസ്യാന്വേഷണ വിഭാ ഗം. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സം സ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളള തിനാല്‍ അതീവ ജാഗ്രത പുലര്‍ത്ത ണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടി നും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റി പ്പോര്‍ട്ട് ചെയ്തു.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യം കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവ രികയാണ്. കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥിലേക്കും സിറിയയിലേക്കും ജിഹാദിനായി പോയവരുടെ വിശദാംശങ്ങളും കേന്ദ്ര ഏജന്‍സി പരിശോധിക്കു കയാണ്. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്‌നാട്ടിലെ മറ്റ് തെക്കന്‍ ജില്ലകളിലെ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്ത ലത്തിലാണ് കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്താനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ വിഭാഗം തള്ളിക്കളയുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും പ്രാദേശിക ആക്രമണ സാധ്യതകളെ ക്കു റിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാനും മാസങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാ ന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം നടക്കുന്നുണ്ട്. ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാ ത്തലത്തില്‍ നിരീക്ഷണം ശക്തിപ്പെടു ത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലേയും കേരളത്തിന്റേയും തെക്കന്‍ തീരദേശമേഖലയില്‍ നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്ത മാക്കിയിട്ടുണ്ട്.