അന്തരിച്ച പ്രമുഖ ചലച്ചിത്ര നടി കെ പി എസി ലളിതയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബ ഹുമതികളോടെ നടക്കും.
കൊച്ചി: അന്തരിച്ച പ്രമുഖ ചലച്ചിത്ര നടി കെപിഎസി ലളിതയുടെ സംസ്കാരം ഇ ന്ന് നടക്കും. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ കെപിഎസി ലളിതയുടെ ഭൗതികദേഹം പൊതുദര്‍ശന ത്തിന് വെയ്ക്കും. രാവിലെ 11.30 വരെയാണ് പൊതുദര് ശനത്തിന് വ യ്ക്കുക. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി ഏങ്കക്കാടുള്ള വീട്ടുവ ളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
പൊതുദര്‍ശനത്തിന് ശേഷം തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനായെത്തിക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ ‘ഓര്മ’ വീട്ടിലേക്ക് കൊണ്ടു പോകും.
ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. തൃപ്പൂ ണിത്തുറയില് മകന്, നടനും സം വി ധായകനുമായി സിദ്ധാര്‍ത്ഥ് ഭര തന്റെ ഫ്ലാറ്റില്‍ വെ ച്ചായിരുന്നു അ ന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ദീ ര്ഘകാലമായി ചികിത്സയിലായിരുന്നു. മഹേശ്വരി അമ്മ എന്നാണ് ശരിയായ പേര്.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമ പു രത്ത് 1947 ഫെബ്രുവരി 25 നായിരുന്നു ജനിച്ചത്. പി താവ് കെ. അനന്തന് നായര്‍, അമ്മ ഭാര്‍ഗവിയമ്മ. നാലു സഹോദരങ്ങള്‍. ഫൊട്ടോഗ്രഫറായിരുന്നു അച്ഛ ന്. രാമപുരം ഗവണ്മെന്റ് ഗേള്‍സ് സ്കൂള്‍, ചങ്ങനാശേരി വാര്യത്ത് സ്കൂള്‍, പുഴവാത് സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു ലളിതയുടെ പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങിയിരുന്നു. ക ലോല്സവങ്ങളില് സമ്മാനം നേടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്ര ന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങി.
10 വയസ്സുള്ളപ്പോള്‍ നാടക അഭിനയം ആരംഭിച്ചു. ചെറുപ്പംമുതല്‍ നൃത്തം അഭ്യസിച്ചു. ഗീഥയുടെ ബ
ലി യായിരുന്നു ആദ്യ നാടകം. പിന്നീട് കെപിഎസിയില്‍ ചേര്‍ന്നു. അവിടെ ആദ്യകാല ഗായികയായിരുന്നു. മൂ ലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാ ടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനു ഭവങ്ങ ള്‍ പാളിച്ചകള്‍, കൂട്ടു കുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ അഭിനയിച്ചു. 1970 ല്‍ ഉദയായുടെ ‘കൂട്ടുകുടും ബ’ത്തിലൂടെയായിരു ന്നു സിനിമ അരങ്ങേറ്റം. 1978-ല്‍ ചലച്ചിത്ര സം വി ധായകന് ഭരതനെ വിവാഹം കഴിച്ചു. 1998-ല്‍ ഭരതന്റെ മരണശേഷം സിനിമയില്‍നിന്ന് വിട്ടുനിന്നു. പ ക്ഷേ 1999-ല്‍ സത്യന് അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ ശക്തമായി തിരിച്ചു വന്നു.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലൂടെ അഭിനയരംഗത്തെത്തി. രണ്ട്പ്രാവശ്യം മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും (അമ രം–1991, ശാന്തം–2000) നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും (1975 നീലപ്പൊന്മാന്, 1978-ആ രവം, 1990-അമരം), 1991 -കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്, സന്ദേശം) ലഭിച്ചു. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.












