കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. രാജന്‍ ഖോ ബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു.നേരത്തെ ബി അ ശോകും കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനകളും തമ്മില്‍ നിരന്തര ഏ റ്റുമുട്ടലുണ്ടായിരുന്നു. അശോകിന്റെ പരിഷ്‌കാരങ്ങള്‍ കെഎസ്ഇബിയെ തകര്‍ക്കാ നാണെന്ന് ആരോപിച്ച് സിഐടിയു അടക്കമുള്ള സംഘടനകള്‍ പ്രതിഷേധങ്ങള്‍ സം ഘടപ്പിച്ചിരുന്നു
തിരുവനന്തപുരം : കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. രാജന്‍ ഖോ ബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ചെയര്‍മാന്റെ തസ്തിക പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് തുല്ല്യമാക്കി മാറ്റുകയും ചെയ്തു. ശമ്പളവും വര്‍ധിപ്പിച്ചു. 1,82,200-2,24,100 ആണ് പുതിയ ശമ്പ ള സ്‌കെയില്‍. ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റിയത്.
നേരത്തെ ബി അശോകും കെഎസ്ഇബിയിലെ ഇടത് അനുകൂല സംഘടനകളും തമ്മില്‍ നിരന്തര ഏറ്റു മുട്ടലുണ്ടായിരുന്നു. അശോകിന്റെ പരിഷ്‌കാരങ്ങള്‍ കെഎസ്ഇ ബിയെ തകര്‍ക്കാനാണെന്ന് ആരോപിച്ച് സിഐടിയു അടക്കമുള്ള സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടപ്പിച്ചിരുന്നു. അശോകിനെ മാറ്റണമെ ന്നും ഇടത് അനുകൂല സം ഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എടുത്തിരു ന്നത്. എന്നാല്‍ ഇപ്പോള്‍ ബി അശോകിനെ ഇപ്പോള്‍ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു.