ചടയമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചടയമംഗലം നെട്ടേത്തറയിലാണ് സംഭവം
കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുന ലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചട യമംഗലം നെട്ടേത്തറയിലാണ് സംഭവം. എംസി റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കെ എസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്.
ചടയമംഗലം ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. തിരുവനന്തപുരത്തേ യ്ക്ക് പോകുകയായിരുന്നു ബസ്. ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബ സ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.