കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനെ നിയമിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം
ന്യൂഡല്‍ഹി: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കെ സു ധാകരനെ ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചു.
ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേരത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം തേടിയിരുന്നു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കള്‍ ആരുടേയും പേര് അധ്യക്ഷ സ്ഥാനത്തേ ക്ക് നിര്‍ദേശിച്ചിരുന്നില്ല. റിപ്പോര്‍ട്ടില്‍ 70 ശതമാനം പേരും പിന്തുണച്ചത് കെ സുധാകരനെയായിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനെ നിയമിച്ചു കൊണ്ടുള്ള പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. മുല്ലപ്പള്ളി രാമചന്ദ്രന് പകര ക്കാരനാ യാണ് കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. നിലവില്‍ കണ്ണൂര്‍ എം.പിയാണ് കെ. സുധാകരന്‍.