കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പട്ടു ള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനും സര്‍വേ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു
കൊച്ചി: കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനും സര്‍വേ നടത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കെ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നിയമപരമ ല്ലെന്ന ഹര്‍ജിയാണ് കോടതി തള്ളിയത്.
കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സാധ്യമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ കെ റെയില്‍ പ്രത്യേക പദ്ധതിയല്ലെന്നും, സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെ ന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേക പദ്ധതിയുടെ പട്ടികയില്‍ വന്നാല്‍ പ്രത്യേക വിജ്ഞാ പനം പുറത്തിറക്കേണ്ടതുണ്ട്. എന്നാല്‍ പ്രത്യേക പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുക്കാനും, പദ്ധ തി നിര്‍വഹണത്തിനും അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കെ റെയില്‍ പദ്ധതിക്കുവേണ്ടിയുള്ള സര്‍വേയും സാമൂഹ്യാഘാത പഠനവും തടയണമെന്ന് ആവശ്യപ്പെ ട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അഭിമാനകരമാ യ പദ്ധതി തടസ്സപ്പെടുത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എം ആര്‍ ഷാ, ബി വി നാഗര ത്‌ന എന്നിവര്‍ അംഗങ്ങളായ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ചൂണ്ടി ക്കാട്ടി.
സര്‍വേ തടഞ്ഞ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തടഞ്ഞിരുന്നു. ഡിവിഷന്‍ ബെഞ്ച് നടപടി ശരിയായ ദിശയിലുള്ളതാണെന്നും സു പ്രീംകോടതി ഇന്നലെ വ്യക്തമാക്കി.സര്‍വേക്കുവേണ്ടി കല്ലിടുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുവെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെയും 1961ലെ കേരള സര്‍വേ ആന്‍ഡ് ബൗണ്‍ഡറീസ് നിയമത്തി ന്റെയും ലംഘനമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയത്.