കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവു കള്‍ക്ക് 20.50 കോ ടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേ ണ്ടതിനാല്‍ കെ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ എം ഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പണം അനുവദിച്ചത്
തിരുവനന്തപുരം : കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവു കള്‍ക്ക് 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്ത നങ്ങള്‍ എത്രയും വേഗം പൂര്‍ത്തീക രിക്കേണ്ടതിനാല്‍ കെ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ എംഡിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസ ത്തി നുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്.സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.
11 ജില്ലകളിലും സ്പെഷ്യല്‍ തഹസീല്‍ദാര്‍
സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന 11 ജില്ലകളിലും സ്പെഷ്യല്‍ തഹസീല്‍ദാര്‍മാരെ നേര ത്തെ നിയമി ച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാ കുളം, തൃശൂ ര്‍,മലപ്പു റം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്.
പാത കടന്ന് പോകുന്ന ജില്ലകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഭൂവിടം തിരിക്കാനു ള്ള അതിര് കല്ല് സ്ഥാപിക്കുന്ന ജോലിയാണ് തഹസീല്‍ദാര്‍മാര്‍ നടത്തിവരുന്നത്. കെ റെയില്‍ സ്ഥാപിച്ചു കഴിഞ്ഞാലുള്ള സാമൂഹിക ആഘാതപഠനം നടത്തണമെങ്കില്‍ കല്ലിടല്‍ പൂര്‍ത്തി യായി ഭൂവിടം എത്രയെന്ന് കൃത്യമായി കണ്ടെത്തേണ്ടത് ആവശ്യമാണ്. 15 വില്ലേജുകളില്‍ കല്ലി ടല്‍ പൂര്‍ത്തിയായിട്ടുണ്ട്.











