പദ്ധതിയില്‍ നിന്ന് ദിവസ വരുമാനമായി പ്രതീക്ഷിക്കുന്നത് ആറുകോടി രൂപയെന്ന് ഡി പിആര്‍. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി കമ്മീഷന് ചെയ്യും എന്നും ഡിപി ആറില്‍ വ്യക്തമാക്കുന്നു
തിരുവനന്തപുരം: കെ റെയില്‍ ഡിപിആര്‍ പൂര്‍ണരൂപം പുറത്ത്. പദ്ധതിയില്‍ നിന്ന് ദിവസ വരുമാനമാ യി പ്രതീക്ഷിക്കുന്നത് ആറുകോടി രൂപയെന്ന് ഡിപിആര്‍. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി ക മ്മീഷന് ചെയ്യും എന്നും ഡിപിആറില്‍ വ്യക്തമാക്കുന്നു.
രാവിലെ അഞ്ചു മുതല്‍ രാത്രി 11വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക. 20 മിനിറ്റ് ഇടവേളകളി ല്‍ 37 സര്‍വീസ് നടത്തും. സ്വകാര്യ വ്യക്തികളില്‍ നിന്ന് 1,198 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. ഏ റ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടവരുന്നത് കൊല്ലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് ഭാഗങ്ങള്‍ അടങ്ങുന്നതാണ് ഡിപിആറിന്റെ പൂര്‍ണരൂപം. 3776 പേജുള്ള ഡിപിആറില്‍ പദ്ധതിക്കാ യി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളെ കുറിച്ചും വിശദമായ വിവര ങ്ങളുമുണ്ട്. ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ പ്രധാന ഭാഗമാണ്. പൊളിക്കേണ്ട ആരാധനാലയ ങ്ങളുടെ ചിത്രമടക്കം ഡിപി ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡിപിആറിലുണ്ട്. തിരുവനന്തപുര ത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പരിസ്ഥിതി ആഘാതം താരതമ്യേന കുറവാണ്. നിര്‍മ്മാണഘട്ട ത്തില്‍ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റേഷനുകളുടെ രൂപരേഖയും നല്‍കിയിട്ടുണ്ട്. ട്രാഫിക് സര്‍വേ,ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷ ന് റിപ്പോര്‍ട്ട്,ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡിപിആറിന്റെ ഭാ ഗമാണ്.പൊളിക്കേണ്ട കെട്ടിടങ്ങളു ടെ വിശദമായ കണക്കും, ദേവാലയങ്ങളുടെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കെ റെയിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് ദോഷക രമാകും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന കെ റെയില്‍ വി ശദീകരണ യോഗത്തില്‍ കൂടി എംഡി പറഞ്ഞത് ഡിപിആര്‍ രഹസ്യ രേഖയാണെന്നും കൊമേഴ്സ്യല്‍ ഡോക്യുമെന്റ് ആണെന്നുമാണ്. ടെന്‍ഡര്‍ ആകാതെ ഇത് പുറത്തു വിടാന്‍ സാധിക്കില്ലെന്നും കൊച്ചി മെ ട്രോയെ ഉദ്ധരിച്ച് എംഡി ഇന്നലെയും പറഞ്ഞിരുന്നു.
ഏതൊക്കെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞാല്‍ മാത്രമേ പറയാനാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങള്‍. പദ്ധതിയിലൂടെ സര്‍ക്കാരിന് എത്രത്തോളം വരുമാനമുണ്ടാ ക്കാനാകുമെന്ന വിവരവും ഡിപിആറില്‍ വിശദീകരിക്കുന്നുണ്ട്.
ഒരു ട്രെയിനില്‍ 675 യാത്രക്കാര്‍
63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവി ന്റെ പകുതിയിലേറെയും വായ്പയാണ്. സര്‍ക്കാരിനും റെയില്‍വേയ്ക്കും ഓഹരി പങ്കാളിത്തമു ണ്ട്. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാര്‍ക്ക് ബിസിനസ്, സ്റ്റാ ന്ഡേഡ് എന്നീ രണ്ടു ക്ലാസുകളുണ്ടാ കും. രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെയാണ് ട്രെയിന്‍ സര്‍വീസ്.
ആദ്യഘട്ടത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. പൊതുസ്വകാര്യ പങ്കാളി ത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തും. ട്രക്കുകള്‍ കൊണ്ടു പോവാ ന് കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകള്‍ കൊണ്ടു പോ കാം. 30 മീറ്റര്‍ പരിധിയില്‍ മറ്റു നിര്‍മാണങ്ങളുണ്ടാകില്ല.












