ഡിസ്നി,സ്റ്റാര്‍,ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധവനാ യിരിക്കും. നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ്
കൊച്ചി: ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ മാധവന്‍ ഇന്ത്യന്‍ ബ്രോ ഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (ഐബിഡിഎഫ്) പ്രസിഡന്റായി തെരഞ്ഞെത്തു. ഐ ബിഡിഎഫിന്റെ ഇരുപത്തിരണ്ടാമത് ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ വീണ്ടും തെര ഞ്ഞെടുത്തത്. ഡിസ്‌നി, സ്റ്റാര്‍, ഹോട്സ്റ്റാര്‍ ബിസിനസുകള്‍, ചാനലുകള്‍ എന്നിവയുടെ ചുമതല കെ.മാധ വനായിരിക്കും.നിലവില്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്‍ട്രി മാനേജരാണ്.
ഇന്ത്യയിലെ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാരുടെയും ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെയും ഉന്ന തസമിതിയാണ് ഐ.ബി.ഡി.എഫ്. 2019 മുതല്‍ സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിച്ച കെ മാധവനെ കഴിഞ്ഞ ഏപ്രിലിലാണ് ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇ ന്ത്യ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
നേരത്തെ കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. 2009ല്‍ ദക്ഷിണേന്ത്യന്‍ തലവനായാണ് മാധവന്‍ സ്റ്റാര്‍ ഇന്ത്യയില്‍ ചേരുന്നത്. നേരത്തെ ഏഷ്യാനെറ്റ് എംഡിയും സിഇഒയുമായിരുന്നു.