പയ്യാമ്പലത്തെ സ്മൃതി കുടീ രത്തിന് മുന്നിലാണ് കത്തിക്കരിഞ്ഞ നിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം
കണ്ണൂര്‍ :ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുന്‍പില്‍ നായയെ കൊന്ന് ക ത്തിച്ച നിലയില്‍. പയ്യാമ്പലത്തെ സ്മൃതി കുടീ രത്തിന് മുന്നിലാണ് കത്തിക്കരിഞ്ഞ നിലയില്‍ നാ യയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
സ്മാരകത്തിലെത്തിയ ബിജെപി പ്രവര്‍ത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീ സിനെ അറിയിക്കുകയായിരുന്നു. വിവരം അറി ഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പയ്യാമ്പലത്ത് എത്തി. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു.
സ്മൃതി കുടീരത്തോട് ഹീനമായ സമീപനമാണ് കോര്‍പ്പറേഷന് ഉള്ളതെന്ന് ബിജെപി സംസ്ഥാന ജന റല്‍ സെക്രട്ടറി രഞ്ജിത്ത് പറഞ്ഞു. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിനായി കൊ ണ്ടുവന്ന വിറകുകള്‍ സ്മാരകത്തിന് മുന്‍പിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായ യെ കത്തിച്ചിരിക്കുന്നത്.
അതേസമയം നായയെ കത്തിച്ച സംഭവം സാമൂഹ്യവിരുദ്ധര്‍ ആവാമെന്നാണ് കണ്ണൂര്‍ കോര്‍പ്പറേ ഷന്‍ മേയര്‍ ടി ഒ മോഹനന്റെ വാദം. സമൂഹം ആദരിക്കുന്നവരുടെ സ്മൃതി കുടീരത്തിന് നേരെയുള്ള അനാദരവ് തെറ്റാണ്. സംഭവത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് മേയര്‍ പറഞ്ഞു.