മഹാരാഷ്ട്രയിലെ കൂറുമാറ്റ നാടകം ; കഥ ഇതുവരെ

New Maharashtra Chief Minister Eknath Shinde

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായി കുതിരക്കച്ചവടത്തിലൂടെ എതിര്‍ ചേരിക ളില്‍ കൂറുമാറ്റം സൃഷ്ടിക്കുകയെന്നത് പുത്തരിയല്ല. 2014ല്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വന്നതോടെ കാലുമാറ്റം ഉണ്ടാക്കുക പതിവുസമ്പ്രദായമായ ഉദാ ഹരണങ്ങള്‍ ഏറെയുണ്ട്. അതെല്ലാം അതിവേഗതയിലായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണ കാലത്ത് ഈ ഓപ്പറേഷന്‍ അതിശീഘ്രം പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ചിലതാണ് ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍. 2022 ജൂണ്‍ 20 മുതല്‍ ജൂലൈ 8 വരെയു ള്ള സംഭവവികാസങ്ങളെ ആസ്പദമാക്കി  പി.ആര്‍. കൃഷ്ണന്‍ എഴുതുന്നു

ഉദ്ധവ് താക്കറെ

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പൊതുവെയും ബിജെപിയു ടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി ഭരണകാലത്ത് പ്രത്യേകിച്ചും രാജ്യത്ത് മറ്റൊ രു സംസ്ഥാനത്തും നടന്നിട്ടില്ലാത്തവിധം നീണ്ടുനിന്ന ഭരണപ്രതിസന്ധിക്ക് വിരാമം കുറിച്ചുകൊണ്ട് മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമ്രന്തിയായി 2022 ജൂണ്‍ 30ന് വിമത ശിവസേനാനേതാവ് ഏക്നാഥ് ഷിന്ദെ അധികാരമേറ്റിരിക്കുന്നു.

ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായി കുതിരക്കച്ചവടത്തിലൂടെ എതി ര്‍ചേരികളില്‍ കൂറുമാറ്റം സൃഷ്ടിക്കുകയെന്നത് പുത്തരിയല്ല. 2014ല്‍ ആ പാര്‍ട്ടിയു ടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധി കാരത്തില്‍ വന്നതോടെ കാലുമാറ്റം ഉണ്ടാ ക്കുക പതിവു സമ്പ്രദായമായ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. അതെല്ലാം അതിവേഗ തയിലായിരുന്നു. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഈ ഓപ്പറേഷന്‍ അതിശീഘ്രം പരീക്ഷിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ചിലതാണ് ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങ ള്‍.

ഇവിടങ്ങളിലേക്കാള്‍ ശീഘ്രതയിലായിരുന്നു മഹാരാഷ്ട്രയില്‍ തന്നെ 2019 നവംബറിലെ ഒരര്‍ദ്ധരാത്രിയി ലും അതിരാവിലെയുമായി ആ നാടകം അരങ്ങേറിയത്. എന്‍സിപി നേതാവ് അജിത് പവാറിനെ വെട്ടി ലാക്കി ഉപമുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് അദ്ദേഹെത്തയും കൂട്ടി രാജ്ഭവനിലെത്തി. ബിജെപി യുടെ നേതൃത്വത്തില്‍ എന്‍സിപിയിലെ വിമത എംഎല്‍എമാരടക്ക മുള്ള മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ ഭഗത്സിങ് കോഷ്യാരിയെ അറിയിക്കാനായി രുന്നു ഉറക്കം ഉപേക്ഷിച്ചുള്ള ആഅത്ഭുത സന്ദര്‍ശനം. അന്ന് നേരം പുലരുന്നതിനു മുമ്പുതന്നെ അവ രുടെ സത്യപ്രതിജ്ഞ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ കൂറുമാറ്റ നാടകം അവസാനിക്കുന്നതിന് 12 ദിവ സങ്ങളെടുത്തുവെന്നതാണ് വ്യത്യാസം.

അജിത് പവാര്‍

ജൂണ്‍ 20ന് സംസ്ഥാനത്തെ മഹാവികാസ് അഘാഡി മന്ത്രിസഭയില്‍ അംഗവും മു ഖ്യമന്ത്രി ഉദ്ധവ് താക്ക റെയുടെ വിശ്വസ്തനുമായ ഏക്നാഥ് ഷിന്ദെയുടെ നേതൃത്വ ത്തില്‍ മറ്റു രണ്ട് മന്ത്രിമാരടക്കം 22 എംഎല്‍എമാരെ തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലെ സൂററ്റിലേക്ക് പ്രത്യേക വിമാനത്തില്‍ കയറ്റി അയച്ചു കൊണ്ടാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന്റെ അരങ്ങേറ്റം ആരംഭിക്കുന്നത്. ഈ യാത്രയ്ക്ക് തൊട്ടു മുമ്പ് നിയ മസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാ ലിന് പകരം അഞ്ച് സീറ്റുകളില്‍ ബിജെപിയെ വിജയിപ്പിച്ചുകൊണ്ടാണ് ഈ പടനീ ക്കത്തിന്റെ പുറപ്പാടൊരുക്കുന്നത്. ഇതാടെ ആറ് സീറ്റ് നേടാന്‍ സാധിക്കുമായിരുന്ന മഹാവികാസ് അഘാഡിയെ ഒതുക്കുന്ന തന്ത്രമാണ് വിമത സേനക്കാര്‍ പ്രയോഗി ച്ചത്. മാത്രമല്ല, മഹാസഖ്യത്തിലെ 55 ശിവസേനാ എംഎല്‍എമാരില്‍ 35 പേര്‍ വിമതരായി തനിക്കൊപ്പമു ണ്ടെന്ന് സൂററ്റില്‍ വച്ച് ഷിന്ദെ വെളിപ്പെടുത്തുകയും ചെയ്തു.

സൂററ്റില്‍ സുരക്ഷ കുറവാണെന്ന തോന്നലുകൊണ്ടോ എന്തോ ഈ വിളംബരത്തിനു ശേഷം പ്രത്യേക വി മാനത്തില്‍ ഈ വിമതസംഘം ആസാമിലെത്തിയിരിക്കുന്നു വെന്നാണ് പിന്നീട് പുറംലോകം അറിയുന്ന ത്. ദീര്‍ഘനാളുകളായി ബിജെപിയുമായി തുടര്‍ന്നുപോന്നിരുന്ന കരുനീക്കങ്ങള്‍ക്ക് അന്തിമരൂപം നല്‍കാ ന്‍ പ്രളയക്കെടുതിയില്‍ മുങ്ങിക്കിടന്നിരുന്ന ആസാം വേദിയായി. കൂറുമാറ്റം സൃഷ്ടിച്ച് അടര്‍ത്തിയെടുക്ക ല്‍ ദൗത്യം വിജയം കൈവരിക്കുമെന്ന് ഉറപ്പായതോടെ വേദി ആസാമില്‍ നിന്ന് മഹാരാഷ്ട്രയ്ക്ക് തൊട്ടടുത്തു ള്ള ഗോവയിലേക്ക് മാറ്റി. ഇവിടേക്കും പ്രേത്യക വിമാനത്തിലായിരുന്നു യാത്ര. മൂന്നിടത്തും ബിജെപിയു ടെ ഭരണമായതുകൊണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനും സുരക്ഷയ്ക്കും ഭീഷണി യുണ്ടാ യില്ല.

ദേവേന്ദ്ര ഫഡ്‌നവിസ്

വിമതരുടെ പടനീക്കം അഘാഡി സര്‍ക്കാരിന്റെ പതനത്തിലേക്കാണ് വഴിമാറുന്ന തെന്ന് തിരിച്ചറിഞ്ഞ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതെ ങ്ങനെയെന്ന വിഭ്രാന്തിയിലാവുക സ്വാഭാവികം. അതില്‍ എളുപ്പവഴിയായി അവര്‍ കണ്ടെത്തിയത് 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കുക എന്ന തന്ത്രമായിരു ന്നു. അതിനു വേണ്ടി ഉദ്ധവ് പക്ഷത്തുള്ള ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സരിവാല്‍ നട പടികള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ നീക്കം തടയു വാനുള്ള ഹര്‍ജിയുമായി ഷിന്ദെപക്ഷക്കാര്‍ സുപ്രീംകോടതിയിലെത്തി. വിമതരുടെ ഈ ആവശ്യം അംഗീകരി ച്ചുകൊണ്ടുള്ള തായിരുന്നു ജസ്റ്റിസുമാര്‍ സൂര്യകാന്തും ജെ.ബി. പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചിന്റെ ജൂണ്‍ 27-ലെ ഇടക്കാല ഉത്തരവ്.

ഇതിനോടനുബന്ധമായി നടന്ന മറ്റൊരു സംഭവമായിരുന്നു, മാറിയ സാഹചര്യത്തില്‍, ഉദ്ധവ് ഗവണ്‍മെന്റ് ജൂണ്‍ 30ന് നിയമസഭയില്‍ വിശ്വാസവോട്ട് നേടണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ നിര്‍ദേ ശം. ഗവര്‍ണറുടെ ഈ നടപടി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയുമായും ഉദ്ധവ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തി. എന്നാല്‍ ആ ഹര്‍ജിയിലെ ആവശ്യവും ജൂണ്‍ 29ലെ ഉത്തരവിലൂടെ ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് പര്‍ദിവാലയും അടങ്ങുന്ന ബഞ്ച് തള്ളുകയാണുണ്ടായത്. ഷിന്ദെ പക്ഷത്ത് അടി യുറപ്പിച്ച വിമതര്‍ക്ക് ശക്തി പകരുന്നതായിരുന്നു കോടതിയില്‍ നിന്നുമുണ്ടായ ഈ ഉത്തരവുകളും. ഈ രണ്ട് ഹര്‍ജികളിലും ഉണ്ടായ തിരിച്ചടികളോടെ മന്ത്രിസഭ യുടെ നിലനില്‍പ് അപകടത്തിലായി. അതോ ടെ ജൂണ്‍ 29നുതന്നെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവയ്ക്കുന്നതായുള്ള പ്രഖ്യാപനവും നടത്തി. പ്രശ്നങ്ങ ളുടെ തുടക്കത്തി ല്‍ തന്നെ അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതി ഒഴിഞ്ഞിരുന്നു.

രാഹുല്‍ നര്‍വേക്കര്‍

രാജി പ്രഖ്യാപനത്തിന് തൊട്ടുമുമ്പു നടന്ന ഉദ്ധവ് മന്ത്രിസഭയുടെ അവസാന യോഗ ത്തില്‍ ഔറംഗബാദ് ജില്ലയുടെ പേര് സംഭാജി നഗര്‍ എന്നും ഒസ്മാനാബാദ് ജില്ലയു ടെ പേര് ധരശിവ് നഗര്‍ എന്നുമായി മാറ്റാ നുള്ള തീരുമാനം കൈക്കൊണ്ടതായും മു ഖ്യമന്ത്രി പ്രഖ്യാപിച്ചു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ശിവസേന ദുര്‍ബലപ്പെടു ത്തു ന്നുവെന്ന ബിജെപിയുടെ ആരോപണം ശരിയല്ലെന്ന് തെളിയിക്കുവാനായിരുന്നു ഈ പ്രഖ്യാപനം. അതുപോലെ റായ്ഗഡ് ജില്ലയില്‍ പുതുതായി നിര്‍മിച്ചു കൊണ്ടി രിക്കുന്ന വിമാന ത്താവള ത്തിന് പീസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ നേതാ വ് ഡി.ബി. പാട്ടീലിന്റെ പേര്‍ നല്‍കുന്നതില്‍ വിയോജിപ്പില്ലെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.

എല്ലാ മുെന്നാരുക്കങ്ങളും കൗശലപൂര്‍വം നടത്തിക്കൊണ്ടിരുന്ന ബിജെപിക്കും വിമതര്‍ക്കും പുതിയ കൂ ട്ടുമന്ത്രിസഭയുണ്ടാക്കാന്‍ പ്രയാസങ്ങളൊന്നും ഇല്ലാതായി. അങ്ങനെ ജൂണ്‍ 30-ന് അധികാരത്തി ലേറിയ സര്‍ക്കാരിന്റെ സ്പീക്കറായി ബിജെപി നേതാവ് രാഹുല്‍ നര്‍വേക്കര്‍ ജൂലൈ 3-ന് തെരഞ്ഞെടു ക്കപ്പെട്ടു. മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ശിവസേനയിലെ രാജന്‍ സാള്‍വിയെ പരാജ യപ്പെടുത്തിക്കൊണ്ടാണ് രാഹുല്‍ നര്‍വേക്കര്‍ വിജയം ഉറപ്പാക്കിയത്. 164 വോട്ടുകള്‍ നേടിയാണ് നര്‍വേ ക്കര്‍ വിജയം കൈവരിച്ചത്. കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ രാജ ന്‍ സാള്‍വിക്ക് 107 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഇതില്‍ സിപിഐ (എം) ന്റെ ഒരു വോട്ടും ഉള്‍പ്പെടു ന്നു. 287 അംഗങ്ങള്‍ ഉള്ളതാണ് മഹാരാഷ്ട്ര സംസ്ഥാന നിയമസഭ. ഇതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് കേന്ദ്ര ഏജന്‍സികള്‍ ജയിലിലാക്കിയിട്ടുള്ള മഹാവികാസ് അഘാഡിയിലെ നാലു പേര്‍ അട ക്കം 16 എംഎല്‍എമാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നുവെന്നത് ശ്രദ്ധേയമാണ്.

സുനില്‍ പ്രഭു

സ്പീക്കര്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം (ജൂലൈ 4) പു തിയ മ്രന്തിസഭയ്ക്കും കൂട്ടുസ ര്‍ക്കാരിനുമുള്ള വിശ്വാസവോട്ടെടുപ്പും നടത്ത പ്പെട്ടു. ഇതിലും സ്പീക്കര്‍ സ്ഥാനത്തേക്കുണ്ടായ വോട്ടെടുപ്പില്‍ ലഭിച്ച 164 വോ ട്ടുകള്‍തന്നെയാണ് മാറിവന്ന കൂട്ടുകക്ഷി സഖ്യ ഗവണ്‍മെന്റിനും ലഭിച്ചത്. ഈ വോട്ടെടുപ്പില്‍ പങ്കെടു ക്കാന്‍ എത്താത്തവരില്‍ മുന്‍മുഖ്യമന്ത്രി അശോ ക് ചവാന്‍ ഉള്‍പ്പെടെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടായതായാണ് മാധ്യ മങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു വീഴ്ചയ്ക്ക് കാരണഭൂതമാ യ സാഹചര്യങ്ങളുടെ വിശദീകരണമെന്തൊക്കെയായാലും മഹാവികാസ് അ ഘാഡിയുടെ ഉദ്ധവ് താക്കറെ പക്ഷത്തും കോണ്‍ ഗ്രസില്‍തന്നെയും വലിയ ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയിരിക്കുന്നുവെന്നതാണ് വസ്തുത.

ഈയവസരത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട ഒരു വസ്തുതയുണ്ട്. മാറി വന്ന സര്‍ക്കാരിന്റെ സ്പീക്കര്‍ ആയി തെരെഞ്ഞടുക്കപ്പെട്ട ശേഷം പുതിയ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുടെ ആദ്യനടപടി മഹാവികാസ് അഘാഡിയുടെ ചീഫ് വിപ്പ് ആയ സുനില്‍ പ്രഭുവിന്റെയും ശിവേസനാ നിയമസഭാഗ്രൂപ്പിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട അജയ് ചൗധരിയുടെയും നിയമനം റദ്ദാക്കി എന്നതാണ്. ഉദ്ധവ് താക്കറെയുടെ നേ തൃത്വത്തിലുള്ള അസ്സല്‍ ശിവസേനയോടുള്ള പകപോക്കല്‍ നടപടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.

അജയ് ചൗധരി

രാജ്യത്തെ ദേശീയ പാര്‍ട്ടികളിലും പ്രാദേശിക പാര്‍ട്ടികളിലുമെന്നപോലെ ശിവസേ നയുടെ ചരിത്രത്തിലും പിളര്‍പ്പ് പുത്തരിയല്ല. മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അച്ഛന്‍ ബാലാ സാഹേബ് താക്കറെ 1966-ലാണ് ശിവസേന രൂപീകരിക്കുന്നത്. അതി നുശേഷം 1991-ല്‍ ഛഗന്‍ ഭുജ്ബലും, 2005-ല്‍ മുഖ്യമന്ത്രിയാ യിരുന്ന നാരായണ്‍ റാ ണെയും, 2006-ല്‍ രാജ് താക്കറെയും കലാപക്കൊടി ഉയര്‍ത്തിക്കൊണ്ട് പുറത്തുപോ യി. ഇതില്‍ രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയെന്ന പാര്‍ട്ടി രൂപീകരി ച്ചു. ഛഗന്‍ ഭുജ്ബല്‍ എന്‍സിപിയില്‍ ചേര്‍ന്നു. നാരായണ്‍ റാണെ ബിജെപിയു ടെ ഭാഗമായി. ഈ പട്ടികയിലെ അവസാനത്തെ വിമത നേതാവാണ് ഏക്നാഥ് ഷിന്ദെ യെന്ന ഇപ്പോഴത്തെ പുതിയ മുഖ്യമന്ത്രി.

കേന്ദ്രത്തില്‍ എ.ബി. വാജ്പേയിയുടെ ഭരണകാലത്തും നരേന്ദ്ര മോദിയുടെ മുന്‍മന്ത്രിസഭയിലും പ്രത്യേ ക സ്ഥാനമായിരുന്നു ശിവസേനയ്ക്ക്. 2014-ലെ തെരഞ്ഞെടുപ്പിനു ശേഷവും ശിവേസനയും ബിജെപിയും ഒന്നിച്ചായിരുന്നു മഹാരാഷ്ട്രയില്‍ ഭരണം. മാത്രമല്ല, നിലവില്‍ ലോക്സഭയില്‍ ഔദ്യോഗിക ശിവസേനയ്ക്ക് 19 എംപിമാരും രാജ്യസഭയില്‍ 3 അംഗങ്ങളും ഉണ്ട്. എന്നാല്‍ മാറിവന്ന സാഹചര്യം ഈ എംപിമാരില്‍ ഏ തു വിധത്തിലുള്ള പ്രതിഫലനമാണുണ്ടാക്കുക എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ തൊട്ട് മുനി സിപ്പല്‍ കൗണ്‍സിലുകള്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ മുതലായ സിവിക് ബോഡികളില്‍ ഉള്ള സേനാപ്രതിനിധികള്‍ ഏതു പക്ഷം ചേരാനാണ് പോകുന്നതെന്ന വസ്തുത കൂടിയാണ്.

1. യശ്വന്ത് റാവ് ചവാന്‍, 2. മരോട് റാവ് കണ്ണംവാര്‍, 3. പി.കെ. സാവന്ത്, 4. വസന്ത് റാവ് നായിക്, 5, ശങ്കര്‍ റാവ് ചവാന്‍, 6. വസന്ത് ദാദ പാട്ടീല്‍, 7. ശരദ് പവാര്‍, 8. എ ആര്‍ ആന്തുലെ, 9. ബാബാ സാഹെബ് ഭോസലെ, 10. ശിവാജി റാവ് പാട്ടീല്‍ നിലങ്കേക്കര്‍, 11. സുധാകര്‍ റാവ് നായിക്, 12. മനോഹര്‍ ജോഷി, 13. നാരായണ്‍ റാണെ, 14. വിലാസ് റാവ് ദേശ്മുഖ്, 15. സുശീല്‍കുമാര്‍ ഷിന്ദെ, 16. അശോക് ചവാന്‍, 17. പൃഥ്വിരാജ് ചവാന്‍, 18. ദേവേന്ദ്ര ഫഡ്നവിസ്, 19. ഉദ്ധവ് താക്കറെ എന്നിവരാണ് മഹാരാഷ്ട്രയിലെ മുന്‍കാല മുഖ്യമന്ത്രിമാര്‍.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »