വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപരിശോധന നടത്തുന്നത്.നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധനയുടെ കാര്യം തീരുമാനിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൂട്ടപരിശോധന അശാസ്ത്രീയമാണെന്ന സര്‍ക്കാര്‍ ഡോ ക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ വിമര്‍ശനം തള്ളി ആരോഗ്യമന്ത്രി കെ കെ ശൈ ലജ. കോവിഡ് കൂട്ടപരിശോധ ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും രോഗലക്ഷ ണങ്ങളുള്ള വരെയും സമ്പര്‍ക്കത്തില്‍പ്പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടു ത്തണമെ ന്നായിരുന്നു കെജിഎംഒഎയുടെ നിര്‍ദേശം.
എന്നാല്‍ കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ലെന്നും വിദഗ്ധരുടെയും ജനങ്ങളുടെയും അഭിപ്രാ യം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്ന തെന്നു മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കൂട്ടപരിശോധന നടത്തുന്നത്. കെജിഎംഒഎയ്ക്ക് സര്‍ക്കാര്‍ തീരു മാനത്തി നെ തിരെ നില്‍ക്കാനാകില്ല. നിരന്തരമായി കൂട്ട പരിശോധന ഉണ്ടാകില്ല. വരും ദിവസങ്ങളിലെ സ്ഥിതി നോക്കി ഇനി കൂട്ട പരിശോധ നയു ടെ കാര്യം തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
കോവിഡ് കൂട്ടപരിശോധ ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും രോഗല ക്ഷണങ്ങളു ള്ള വ രെയും സമ്പര്‍ക്കത്തില്‍പ്പെട്ട വരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടു ത്തണ മെന്നാ യിരുന്നു കെജിഎംഒഎയുടെ നിര്‍ദേശം. ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. ഇപ്പോള്‍ നടക്കുന്നത് സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിന് അപ്പുറമുള്ള പരിശോധനകളാണെന്നും മനുഷ്യ വിഭവ ശേഷി വര്‍ധിപ്പിക്കണമെന്നും കെജിഎംഒഎ. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.