സില്‍വര്‍ലൈനതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളാണെന്ന് സിപിഎം നേ താവ് ഇ പി ജയരാജന്‍. കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ. വി ഡി സതീശന് വേറെ പണിയൊന്നു മില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടെ
കണ്ണൂര്‍ : സില്‍വര്‍ലൈനതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം ചില റെഡിമെയ്ഡ് ആളുകളെ കൊണ്ട് വന്ന് സമരം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ. വി ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടെ. പദ്ധതി നടപ്പായി കഴിഞ്ഞാല്‍ ആദ്യം വണ്ടിയില്‍ കയറുന്നത് കോണ്‍ഗ്രസുകാര്‍ ആയിരി ക്കും. കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫിസിനു മുന്നില്‍ പോയി ആനുകൂല്യ ത്തിന് കാത്ത് നില്‍ക്കുകയാണെന്നും ജയരാജന്‍ പരിഹസിച്ചു.
സില്‍വര്‍ലൈന് എതിരായ സമരത്തില്‍ ജനങ്ങളില്ല. പദ്ധതിയ്ക്ക് വേണ്ടി സ്ഥലം നല്‍കാന്‍ ജനങ്ങള്‍ തയ്യാ റായി മുന്നോട്ട് വരികയാണെന്നും കെ റെയില്‍ നടപ്പിലാക്കേ ണ്ടത് ജനങ്ങളുടെ ആഗ്രഹമാണെന്നും ജയ രാജന്‍ കൂട്ടിച്ചേര്‍ത്തു.
ലീഗിന്റെ തണലില്‍ വളരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ലീഗ് ഇല്ലെങ്കില്‍ ഒരു സീറ്റില്‍ പോലും കോണ്‍ ഗ്രസിന് വിജയിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് വരാത്തത് കൊണ്ട് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രശ്നം ഒന്നുമില്ലെമന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.