ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവ ര്‍ണര്‍ മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമി ക്കുകയാണ്- മുഖ്യമന്ത്രി
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയത് കണ്ടെത്ത ണം.സര്‍ക്കാറിന്റെയും നിയമസഭയുടെയും അധികാര ത്തില്‍ ഗവര്‍ണര്‍ കൈകടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങളില്‍ പോലും സ്വകാര്യവത്കരണമാണ് നടക്കുന്നത്. സംസ്ഥാ ന സര്‍ക്കാരുകള്‍ക്ക് കൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ അറിയിക്കാ തെ കേന്ദ്രം വില്‍ക്കുന്നു. കോര്‍പ്പറേറ്റുകള്‍ ബഹിരാകാശ മേഖലയിലേക്കും വരുകയാണ്. സ്വകാര്യ മേഖലയില്‍ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴില്‍ അനുസരണയോടെ ജീവിച്ചവരെ ധീരരായി ചിത്രീകരിക്കുക യാണ്. കേരള ബദല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും മുഖ്യമ ന്ത്രി പറഞ്ഞു. ഇതിനെ ചെ റുത്ത് തോല്‍പ്പിക്കാനുള്ള രാഷ്ടീയ ഉത്തരവാദിത്വം തൊഴിലാളി സംഘടനകള്‍കള്‍ക്കുണ്ട്. ചില പ്ര ത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി കേന്ദ്രം ആനുകൂല്യം ഒതുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോ പിച്ചു.











