നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനായിരുന്നു നീക്കം
കോട്ടയം:മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവ ത്തില്‍ നീതു ലക്ഷ്യമിട്ടത് കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാനെന്ന് പൊലീസ്. സംഭവത്തില്‍ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തട്ടിയെടുത്ത കുഞ്ഞ് കാമുകന്റെ ആണെന്ന് ചിത്രീകരിക്കാനാ യിരുന്നു നീക്കം എന്ന് പൊലീസ് പറയുന്നു.
ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇവര്‍ തമ്മില്‍ അടുപ്പം ഉണ്ടായി രുന്നത്. നീതു നേരത്തെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഇവര്‍ പല തവ ണ ഗൈനക്കോളജി വിഭാഗത്തിലെ ത്തിയെന്നും പൊലീസ് പറയുന്നു. നീതുവിനെ ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ പൊലീസ് ഹാജരാക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് ഡോക്ടറുടെ വേഷത്തില്‍ എത്തിയ നീതു കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ ത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്ന് പറഞ്ഞാണ് അമ്മയുടെ കയ്യില്‍ നിന്ന് നീതു കുഞ്ഞിനെ വാങ്ങിയത്.
തട്ടിയെടുത്ത് കുഞ്ഞ് ഇയാളുടേത് എന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നും ഉദ്ദേശം. ഇയാള്‍ വാങ്ങിയ 30 ലക്ഷം രൂപയും സ്വര്‍ണ്ണവും തിരികെ വാങ്ങിച്ച് എടുക്കാനാണ് ഇ ത്തരം ഒരു കൃത്യം ചെയ്തത്. ആശുപത്രി ക്ക് സമീപമുള്ള ഹോട്ടലില്‍ തങ്ങി ആസൂത്രണം നടത്തിയാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. നീതുവി നെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്സിന്റെ വേ ഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരം കഴി ഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
ബാദുഷ യുവതിയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു
പിടിയിലായ ഇബ്രാഹിം ബാദുഷയും നീതുവും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ബാദുഷ നീതുവില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ഇരുവരും ഓരേ സ്ഥാപന ത്തില്‍ ജോലി ചെയ്തിരുന്നവരാണ്. പിന്നീട് സ്വന്തമായി സ്ഥാപനം തുടങ്ങി. പണവും സ്വര്‍ണ വും തിരികെ വാങ്ങാനാണ് ഇബ്രാഹിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.
നീതുവിന്റെ ഒപ്പം കണ്ടെത്തിയ ആണ്‍കുട്ടി ഇവരുടെ സ്വന്തം കുട്ടിയാണെന്നും പൊലീസ് പറ ഞ്ഞു. തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളാ യി എറണാകുളത്താണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് സുധീഷ് വിദേശത്ത് ജോലി ചെയ്യു കയാണ്.