ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് ഒരുങ്ങുന്നു. നവാഗത സംവിധായകന്‍ സജിമോന്റെ ചിത്രത്തിന് മഹേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത് .മഹേഷ് നാരായണന്‍, വികെ പ്രകാശ്, വേണു തുടങ്ങിയവര്‍ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സജിമോന്‍. അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Also read: സിനിമാ മേഖലയുടെ ഉന്നമനവും വളര്‍ച്ചയും ലക്ഷ്യം ; സമഗ്ര സിനിമാനയം രൂപീകരിക്കുമെന്ന് മന്ത്രി
സജിമോന്റെ ചിത്രത്തില്‍ ഫഹദ് നായകനാകാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷം ആദ്യം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സിനിമയ്ക്ക് റാഫി തിരക്കഥയൊരുക്കുമെന്നായിരുന്നു തുടക്കത്തില്‍ കേട്ടത്. എന്നാലിത് മഹേഷ് നാരായണനിലേക്കെത്തുകയായിരുന്നു.


















