ആളുകള്‍ ഉപയോഗിച്ച മാസ്‌കുകള്‍ കൊണ്ട് കിടക്ക നിര്‍മാണം ലക്ഷ്യമിട്ട് ശേഖരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറി പൊലിസ് അടച്ചു പൂട്ടി
കിടക്ക നിര്‍മാണ ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌കുകളുടെ വന്‍ ശേഖരം കണ്ടെത്തി. ആളുകള്‍ ഉപയോഗിച്ച മാസ്‌കുകള്‍ കൊണ്ട് കിടക്ക നിര്‍മാണം ലക്ഷ്യമിട്ട് ശേഖരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാക്ടറി പൊലിസ് അടച്ചു പൂട്ടി. ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊലീസ് നശിപ്പിച്ചു.മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം. കിടയ്ക്ക നിര്‍മ്മാണത്തിന് പഞ്ഞിയോ മറ്റ് അസംസ്‌കൃത വസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപയോഗശൂന്യമായ മാസ്‌ക്കുകളാണ് ഇവിടെ ഉപയോഗിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.
മാസ്‌ക്കുകള്‍ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് പൊലീസിനെ നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന റെയ്ഡിലാണ് മാസ്‌ക്കുകളുടെ വന്‍ശേഖരം പൊലീസ് കണ്ടെത്തിയത്. ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡിഷണല്‍ പൊലീസ് സുപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു.