ലോക കാർട്ടൂണിസ്റ്റ് ദിനത്തിൽ കാർട്ടൂണിൻ്റെ കഥ പറയുന്ന പുസ്തകത്തിന് വേറിട്ട ഒരു പ്രകാശനം. “കാർട്ടൂൺ @100+ ” എന്ന പുസ്തകമാണ് ഗ്രന്ഥകർത്താവ് കാർട്ടൂണിസ്റ്റ് സുധീർനാഥിൻ്റെ അമ്മ ഐ.കെ കാർത്ത്യായിനി പ്രശസ്ത കാർട്ടൂണിസ്റ്റും ചലചിത്ര പ്രവർത്തകനുമായ ജി. അരവിന്ദൻ്റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന ഗ്രാഫിക്ക് നോവലിലെ ‘രാമു ‘വായ ആർട്ടിസ്റ്റ് ശബരിനാഥിന് നൽകി പ്രകാശനം ചെയ്തത്.
കാർട്ടൂണിന്റെ നൂറ് വർഷത്തെ കഥ പറയുന്ന പുസ്തകത്തിൻ്റെ പ്രകാശനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായാണ് നടന്നത്.
മീഡിയ ഹൗസും , എസ്പിസിഎസും ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തത്തിന് കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്. വിമര്‍ശന കലയായ കാര്‍ട്ടൂണ്‍ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇത് ചരിത്രത്തിന്‍റെ ഭാഗമാണ്. മലയാള കാര്‍ട്ടൂണിന്‍റെ പോയ നൂറ് വര്‍ഷത്തിനിടയിലെ വര്‍ത്തമാനങ്ങളില്‍ നാള്‍ വഴികളും, സംഭവങ്ങളുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. കേരളം കേരവ്യക്ഷങ്ങളുടെ നാട് എന്ന് പറയും പോലെ തന്നെയാണ് കാര്‍ട്ടൂണിസ്റ്റുകളുടെ നാട് എന്ന് പറയുന്നതും. നമ്മുടെ ചുറ്റിലും നടന്ന കാര്‍ട്ടൂണ്‍ അനുഭവങ്ങളും കാര്‍ട്ടൂണിസ്റ്റുകളും പല അദ്ധ്യായങ്ങളില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്. മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ജനിക്കുന്ന 1919ലെ സംഭവം മുതല്‍ നാളിതുവരെ കാര്‍ട്ടൂണ്‍ ലോകത്ത് നടന്ന സംഭവങ്ങള്‍ പതിനഞ്ച് അദ്ധ്യായങ്ങളിലായി പുസ്തകത്തില്‍ വായിച്ചെടുക്കാം.
ഫോട്ടോ: കാർട്ടൂൺ @100+ എന്ന പുസ്തകം ഗ്രന്ഥകർത്താവായ കാർട്ടൂണിസ്റ്റിന്റെ അമ്മ ഐ. കെ. കാർത്ത്യായനി വലിയ ലോകവും ചെറിയ മനുഷ്യരും എന്ന ഗ്രാഫിക്ക് നോവലിലെ ‘രാമു ‘വായ ആർട്ടിസ്റ്റ് ശബരിനാഥിന് നൽകി പ്രകാശനം ചെയ്യുന്നു.