കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായപ്പെട്ടു
കൊച്ചി:കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ സ്റ്റേ ചെയ്യണമെന്ന ആവ ശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല.കാര്‍ട്ടൂണിനെ കാര്‍ട്ടൂണായി കാണണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍.നഗരേഷ് അഭിപ്രായപ്പെട്ടു.ഹര്‍ജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
അനുപ് രാധാകൃഷ്ണന്‍ വരച്ച ‘കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മേളനം’എന്ന കാര്‍ട്ടൂണ്‍ രാജ്യത്തെ അ പമാനിക്കുന്നതാണന്നു ചുണ്ടിക്കാട്ടി ഹൈന്ദവീയം ഫൗണ്ടേ ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗ ണിച്ചത്. 2019-20 ലെ കാര്‍ട്ടുണ്‍ മല്‍സരത്തില്‍ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണിന് നല്‍കിയ അംഗീകാരം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ദേശദ്രോഹകരമായ കാര്‍ട്ടൂണിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം.കേസ് ഫയലില്‍ സ്വീകരിച്ച കോടതി കേരള ലളിതകലാ അക്കാദമിക്കും കാര്‍ട്ടൂണിസ്റ്റിനും വിശദീകരണം ആവ ശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും ആവശ്യപ്പെട്ടിരുന്നു.
കാവി പുതച്ച പശുവിന്റെ തലയുള്ള സന്യാസി സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതാണ് കാര്‍ട്ടൂണ്‍.കാര്‍ട്ടൂണിനെതിരെ യുവമോര്‍ച്ച ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.