30കാരനായ രാകേഷിനെ ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടു ത്തിയെ ന്നാണ് കേസ്.തെളിവുകള്‍ നശിപ്പിക്കുന്നതിന് മൃതദേഹം പല ഭാഗങ്ങളാക്കി മീതെ രാസവ സ്തു ഒഴിച്ച് നശിപ്പിക്കാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിച്ചതോടെ ശ്രമം പാളി
പറ്റ്ന: ബിഹാറില്‍ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. തെളിവുകള്‍ നശിപ്പിക്കുന്നതിന് മൃതദേഹം പല ഭാഗങ്ങളാക്കി മീതെ രാസവസ്തു ഒഴിച്ച് നശിപ്പിക്കാനുള്ള ശ്രമത്തി നിടെ പൊട്ടിത്തെറിച്ചതോടെ ശ്രമം പാളി, കുറ്റകൃത്യം പുറംലോകം അറിഞ്ഞു. രാസ സ്ഫോടനം ശ്രദ്ധ യില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെ കാമുകനും കാമുകിയും കുടുങ്ങി.
മുസഫര്‍നഗര്‍ സിക്കന്ദര്‍പൂര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 30കാരനായ രാ കേഷിനെ ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കൃത്യ ത്തിന് രാധയുടെ സഹോദരി കൃഷ്ണയും ഭര്‍ത്താവും സഹായിച്ചതായി പൊലീസ് പറയുന്നു.
സുഭാഷാണ് മൃതദേഹം പലഭാഗങ്ങളായി അറുത്തത്. വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ വച്ച് തന്നെ മൃ തദേഹത്തിന് മുകളില്‍ രാസവസ്തു ഒഴിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കവെ പൊട്ടിത്തെറി സംഭ വിക്കുകയായിരുന്നു. ശബ്ദം കേട്ട പ്രദേശവാസികളാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് കാണുന്നത് ചിതറി തെറിച്ച ശരീര അവശിഷ്ടങ്ങളാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം രാകേഷിന്റേതാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഇ തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നത്.
രാകേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. സുഭാഷിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. രാകേഷിന്റെ കൊലപാതകത്തിനെ തുടര്‍ന്ന് സ ഹോദരന്‍ ദിനേഷ് പൊലീസില്‍ പരാതി നല്‍കി. രാധയും സുഭാഷുമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദിനേഷ് പരാതിയില്‍ ആരോപിക്കുന്നു.
ഇരുവരും തമ്മില്‍ അവിഹിത ബന്ധമുള്ളതായും ദിനേഷ് ആരോപിക്കുന്നു. വീട്ടില്‍ സ്ഫോടനം നടന്നതായി കേട്ട് വന്നുനോക്കിയപ്പോള്‍ സഹോദരനെ കൊലപ്പെടുത്തിയിരിക്കുന്നതാണ് കണ്ടത്. മൃതദേഹം നിരവധി കഷ്ണങ്ങളാക്കിയ നിലയിലായിരുന്നുവെന്നും സഹോദരന്‍ പറയുന്നു.