വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍. രോഹിണി സെക്ടര്‍-1 ല്‍ താമസിക്കുന്ന കു ട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി:വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസി ല്‍ ഉപേക്ഷിച്ച നിലയില്‍. രോഹിണി സെക്ടര്‍-1 ല്‍ താമസിക്കുന്ന കുട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ച റിഞ്ഞു. ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായതായി കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
ഇന്ന് സംശയാസ്പദായ രീതിയില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ സ്യൂട്ട്കേസ് കണ്ട പ്രദേശവാസി കള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പര്‍പ്പിള്‍ കളര്‍ ബാഗില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം.
കഴുത്തറത്ത നിലയിലായിരുന്നുവെന്നും ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പോലീ സ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












