English हिंदी

Blog

mullappally ramachandran

Web Desk

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അപകീർത്തികരമായ പരാമർശവുമായി KPCC പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്കാരത്തിന് നിരക്കാത്ത പരാമർശം നടത്തിയ മുല്ലപ്പള്ളിക്കെതിരെ സോഷ്യൽ മീഡിയിലലടക്കം വ്യാപക പ്രതിഷേധം. ശൈലജ ടീച്ചർ നിപാ രാജകുമാരി, കോവിഡ്‌ റാണി പദവികൾക്കായി നടക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരിഹാസം .നിപാ കാലത്ത്‌ ഗസ്‌റ്റ്‌ ആർടിസ്‌റ്റിനെ പോലെയാണ്‌ ആരോഗ്യമന്ത്രി വന്നുപോയതെന്നും പരാമർശമുണ്ടായി.

Also read:  രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

ലോകത്തിനു മാതൃകയായി നിപാ പ്രതിരോധവും ഇപ്പോൾ കോവി ഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സർക്കാരിനേയും അതിന് നേതൃത്വപരമായ പങ്ക് വഹിക്കുന്ന മന്ത്രിയേയും അഭിനന്ദിക്കുന്നതിന് പകരം സമനില തെറ്റിയ പരാമർശങ്ങളാണ് മുല്ലപ്പള്ളി നടത്തുന്നതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. ഒരു പാർട്ടി പ്രസിഡന്റിന് ചേർന്ന പരാമർശമല്ലിത്. സ്ത്രീത്വത്തിനോടുള്ള അവഹേളനമാണിതെന്നും വിമർശനം ഉയർന്നു. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തുന്ന ഉപവാസം സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി .