മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേ ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ദീപാവലി ആഘോഷത്തിനിടെയാണ് പാകിസ്ഥാനെതിരെ പ്ര ധാനമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിച്ചത്
ശ്രീനഗര്‍:മിന്നലാക്രമണത്തിന് ശേഷം ജമ്മുകശ്മീരില്‍ അശാന്തി ഉണ്ടാക്കാന്‍ ശ്രമമെന്ന് പാകിസ്ഥാനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ദീപാവലി ആഘോഷത്തി നിടെയാണ് പാകിസ്ഥാനെതിരെ പ്രധാന മന്ത്രി പരോക്ഷ വിമര്‍ശനമുന്നയിച്ചത്. ജമ്മു കശ്മീരിലെ നൗഷേരിയില്‍ ഇന്ത്യന്‍ സൈന്യത്തെ അഭിസം ബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേ ഹം ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിലെത്തിയത്.
മിന്നലാക്രമണത്തില്‍ സൈനികര്‍ വഹിച്ച പങ്ക് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെയാണ് ഓര്‍ക്കു ന്നത്. നമ്മുടെ സൈനികര്‍ രാജ്യത്തിന്റെ സുരക്ഷാ കവചമാണ്. രാജ്യത്തെ ജനങ്ങള്‍ സമാധാപരമായി ഉറങ്ങാന്‍ കിടക്കുന്നത് ഇവര്‍ അതിര്‍ത്തി കാക്കുന്നത് കൊണ്ടാണ്. ഉത്സവങ്ങള്‍ ആഘോഷമാക്കാന്‍ സാ ധിക്കുന്നതും സൈനികര്‍ അതിര്‍ത്തിയില്‍ തീര്‍ത്ത സുരക്ഷാ കവചം കൊണ്ടാണെന്നും മോദി ഓര്‍മ്മി പ്പിച്ചു.
എല്ലാ സൈനികരും തന്റെ കുടുംബാംഗങ്ങളെ പോലെയെന്നും പതിവ് പോലെ സൈനികര്‍ക്കൊപ്പം ദീ പാവലി ആഘോഷിക്കാന്‍ ജമ്മുകശ്മീരിലെ സൈനിക ക്യാമ്പിലെത്തിയ മോദി പറഞ്ഞു. രാജ്യത്തിന്റെ പ്ര ധാനമന്ത്രിയായിട്ടല്ല കുടുംബാംഗമായിട്ടാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വ ര്‍ഷവും താന്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കറുള്ളത്. ഇത്തവ ണ രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ അനുഗ്രവുമായാണ് താന്‍ എത്തിയത്. രാജ്യം സൈനിക രെ ഓര്‍ത്ത് ഓരോ നിമിഷും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സുരക്ഷാ സേനയ്ക്ക് വേണ്ടി ഉപകരണങ്ങള്‍ ശേഖരിക്കാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കേണ്ടിവ ന്നിരുന്നു.പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുക എന്നത് മാത്രമാണ് ഇത്തരം പുരാതന രീ തികളെ മറികടക്കാനുള്ള പോംവഴിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.