സംസ്ഥാന നേതൃത്വത്തിനു തിരിച്ചടി.
തിരുവനന്തപുരം :സ്ഥാനാർഥി പട്ടികയിൽ നിന്ന് ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയ സംസ്ഥാന നേതൃത്വത്തിനു തിരിച്ചടി.
മത്സരിക്കാനില്ലന്ന് പരസ്യ പ്രതികരണം നടത്തിയ ശോഭയെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. കേന്ദ്ര മന്ത്രി വി മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് സംസ്ഥാന ഘടകം നൽകിയ പേരുകൾ കേന്ദ്ര നേതൃത്വം അംഗീകരിചിട്ടില്ല. വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർഥി യാവില്ലന്ന് എം ടി രമേശ് പറഞ്ഞിരുന്നു.











