പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ സ്വദേശി എം കെ അഷറഫാ ണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അറസ്റ്റ് രേഖപ്പെടു ത്തിയത്
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയില്‍ അ റസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം മൂവാറ്റുപുഴ സ്വദേശി എം കെ അഷറഫാണ് അറ സ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്നലെ അഷ്റഫിനെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ മാസം ഡിസംബറി ല്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെ യ്ഡ് നടത്തിയിരുന്നു. വിവിധ സംഘട നകളുടെ പേരില്‍ പണം സ്വീകരിച്ച ശേഷം നിക്ഷേപപദ്ധതികള്‍ക്കായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടി സ്ഥാനത്തിലാണ് ഇഡി അഷ്റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഷറഫി നെ കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതികള്‍ വഴി കള്ളപ്പണം വെ ളുപ്പിക്കല്‍ നടത്തിയെന്നാണ് അഷറഫിനെതിരെയുള്ള കേസ്.
എന്നാല്‍ എം കെ അഷ്റഫിന്റെ അറസ്റ്റിന് പിന്നില്‍ ആര്‍എസ്എസിന്റെ ഗൂഢാലോചനയാണെന്നും ഇ ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. സത്യസന്ധമായ അന്വേഷണം പോപ്പുലര്‍ ഫ്രണ്ട് സ്വാഗതം ചെയ്യുന്നുവെന്നും അ ദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ഇഡി വ്യാപകമായി പരിശോധന നടത്തിയിരുന്നു. കേര ളത്തിലും വിദേശത്തുമായി നിക്ഷേപം നടത്തി പോപ്പുലര്‍ ഫ്രണ്ടി നായി കള്ളപ്പണം വെളുപ്പിച്ചുവെന്ന ക ണ്ടെത്തലിലാണ് ഇഡി എത്തിച്ചേര്‍ന്നത്. കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണ് അഷറഫി ന്റേത്. അബുദാബിയിലും മൂന്നാറിലുമായി പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ പേരില്‍ നടത്തിയ നി ക്ഷേപങ്ങള്‍ കള്ളപ്പണം വെളുപ്പിക്കാനാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി വ്യക്തമാക്കുന്നു.











