കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേ ന്ദര്‍ ജെയിന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടില്‍ സത്യേന്ദ്രന്‍ ജെയിന് ബ ന്ധമുണ്ടെന്ന് ഇഡി വ്യക്തമാക്കി
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേ ന്ദര്‍ ജെയിന്‍ അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടില്‍ സത്യേന്ദ്രന്‍ ജെയിന് ബന്ധമുണ്ടെന്ന് ഇഡി വ്യക്തമാ ക്കി. അതേസ മയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
2015-2016ലാണ് 4.81 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതെന്നും സത്യേന്ദര്‍ ജയിന് ഹവാല ഇട പാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്നും ഇഡി അറിയിച്ചു. ഹവാല ഇടപാടിലൂടെ ലഭിച്ച പണം കട ലാസ് കമ്പനിയുടെ പേരിലേക്കു മാറ്റി. ഇതുപയോഗിച്ചു സ്ഥലം വാങ്ങുകയും കൃഷി സ്ഥലം വാങ്ങാ ന്‍ എടുത്തിരുന്ന വായ്പ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്‌തെന്നാണ് ഇഡിയുടെ കണ്ടെത്ത ല്‍.
സത്യേന്ദര്‍ ജെയിന്റെ 4.81 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ക ണ്ടുകെട്ടിയിരുന്നു. സത്യേന്ദര്‍ ജെയിന്റെ കുടുംബത്തിന്റെയും കമ്പനിയുടെയും പേരിലുണ്ടായി രുന്ന അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.