കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി യുഎഇയില്‍ മോഹിനിയാട്ടവും ഭരതാനാട്യവും പഠിപ്പിക്കുന്ന കലാകാരിിയാണ് ജിഷ. സ്വന്തമായി കലാകേന്ദ്രം ആരംഭിച്ചതിന്റെ പത്താംവാര്‍ഷികമാണ് ഞായറാഴ്ച ആഘോഷിക്കുന്നത്.
അജ്മാന്‍ : പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ജിഷ സുമേഷിന്റെ നേതൃത്വത്തില്‍ അറുപതോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ലാസ്യ കലാ സന്ധ്യയ്ക്ക് അജ്മാന്‍ കള്‍ചറല്‍ സെന്റര്‍ വേദിയാകും.
ജൂണ്‍ 26 ഞായറാഴ്ച വൈകീട്ട് അഞ്ചു മണി മുതലാണ് പരിപാടികള്‍ അരങ്ങേറുക. 28 കുട്ടികളും 28 മുതിര്‍ന്ന കലാകാരന്‍മാരും ചേര്‍ന്നാണ് നൃത്ത പരിപാടി അവതരിപ്പിക്കുന്നത്.
ചെറുതുരുത്തിയിലെ പ്രശസ്തമായ കേരള കലാമണ്ഡലത്തില്‍ നിന്നും മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും ഡിപ്ലോമ നേടിയിട്ടുള്ള ജിഷ സുമേഷ് കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി യുഎഇയില്‍ നൃത്ത അദ്ധ്യാപികയാണ്.
ദുബായ് എക്‌സ്‌പോ വേദിയില്‍ ജിഷയുടെ സംഘം അവതരിപ്പിച്ച മോഹിനിയാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഫോണ്‍ 055 9388261