കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ കണ്ടെത്തി. കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മയാണെന്നാണ് കണ്ടെത്തിയത്
കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അസ്റ്റില്‍. കല്ലു വാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ (22) ആണ് അമ്മയെന്നാണ് കണ്ടെത്തിയത്. കരിയിലക്കൂഴിയി ല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയ വീട്ടിലുള്ളതാണ് യുവതി.
ഡിഎന്‍എ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേത് തന്നെയാണ് എന്ന് കണ്ടെത്തിയത്. പ്രസവി ച്ചയുടന്‍ കുഞ്ഞിനെ രേഷ്മ ഉപേക്ഷിക്കുക യായിരുന്നു. പ്രസവ വിവരം വീട്ടുകാരില്‍ നിന്നു പോലും രേഷ്മ മറച്ചുവയ്ക്കുകയായിരുന്നു. കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് പിറ്റേ ന്ന് തന്നെ മരി ച്ചിരുന്നു
കുട്ടിയുടെ മരണശേഷം അമ്മയെ കണ്ടെത്താനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയി രുന്നു. ഇതിലൂടെയാണ് അമ്മയെ കണ്ടെത്താ നായത്. രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ര സവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ക ണ്ടെത്തിയതിനെ തുടര്‍ന്ന്, പൊലീസ് ആശുപത്രികളിലടക്കം വ്യാപക പരിശോധന നടത്തിയി രു ന്നു.
2021 ജനുവരി 5നായിരുന്നു സംഭവം. നടയ്ക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള വീടിന്റെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു തോര്‍ത്തു മുണ്ടു കൊ ണ്ടു പോലും മൂടാതെയാണ് പൊക്കിള്‍ കൊടി പോലും മുറിയാത്ത കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ചത്.
തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാനുളള ആസൂത്രിത നീക്കമാണിതെന്ന് പൊലീസ് അന്നേ പറഞ്ഞിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുടമ വിവരം പൊലീസില്‍ അറിയിക്കുക യായിരുന്നു. ദേഹമാസകലം കരിയിലയും പൊടിയും മുടിയ നിലയിലായിരുന്നു കുഞ്ഞ്.പൊലീ സെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂന്നു കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പാരിപ്പള്ളി യില്‍ നിന്ന് തിരുവനന്തപുരം എസ്എടി ആശുപ ത്രിയിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി. എ ന്നാല്‍ ഒരു രാത്രി മുഴുവന്‍ മഞ്ഞേറ്റ് മണ്ണില്‍ കിടന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാ ധിച്ചിരുന്നു. അണുബാധയുണ്ടായതും സ്ഥിതി സങ്കീര്‍ണമാക്കി. തുടര്‍ന്നായിരുന്നു മരണം.