English हिंदी

Blog

congress 1

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി കോണ്‍ ഗ്രസ്. ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സികളുടെ നേതൃത്വത്തി ലാണ് ചക്രസ്തംഭന സമരം നടന്നത്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി കോണ്‍ഗ്രസ്. ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സികളു ടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമ രം നടന്നത്.ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തി യുമാണ് 15 മിനിറ്റ് വാ ഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

Also read:  ഹൈക്കാമാന്‍ഡ് നിര്‍ദേശം തള്ളി നേതാക്കള്‍ ; മണ്ഡലം മാറി മത്സരിക്കാനില്ലന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

പാലക്കാട് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നടന്ന സമരത്തില്‍ സംഘര്‍ഷമുണ്ടായി. വി.കെ. ശ്രീകണ്ഠന്‍ എം.പിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമരത്തില്‍ രമ്യ ഹരിദാസ് എം.പി അടക്കം പങ്കെ ടുത്തു.സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്‌ തെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി ആരോപിച്ചു.

Also read:  കിറ്റെക്‌സ് സംഘം ഹൈദരാബാദിലേക്ക് ; വന്‍ വാഗ്ദാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

കണ്ണൂരില്‍ നടന്ന സമരത്തിലും നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ യാത്ര പൂര്‍ണമായി തടസ്സപ്പെടു ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പൊലീസ് സമരക്കാരെ നീക്കി. കൊച്ചിയില്‍ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.