കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം ക്രോസ് റോഡിലേക്ക് തെന്നി വീണു..!
കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴകാരണം റൺവേയിൽ നിന്നും തെന്നി മാറി താഴേക്ക് വീണു. ലാൻഡിങ്ങിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. യാത്രക്കാർ ഉള്ള വിമാനമാണ് റൺവേയിൽ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവർത്തനം നിർത്തി. അതേസമയം, യാത്രക്കാർ ഗുരുതരമായി പരിക്കേറ്റ് 40ഓളം പേര്‍ ആശുപത്രിയില്‍. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിർദ്ദേശം നൽകി.











