സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവി നെ തിരെ പീഡന പരാതി. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാ ണ് ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ പീഡന പരാതി നല്‍കിയത്.
കണ്ണൂര്‍: സിപിഎം ലോക്കല്‍ സെക്രട്ടറിയും ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി.ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് ഡിവൈ എഫ്‌ഐ യുടെ മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന ഇയാള്‍ക്കെതിരെ പാര്‍ട്ടിയില്‍ പീഡന പരാതി നല്‍കിയ ത്.
ഏപ്രില്‍ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തില്‍ ഇരുവരും പ്ര തിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓ ഫിസില്‍ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഏരിയ കമ്മിറ്റി ഓഫി സിനുള്ളിലുള്ള മീഡിയ റൂമില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതി യില്‍ അടിയന്തര നടപടി എടുക്കാന്‍ ഇരിട്ടി ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. എ ന്നാല്‍ സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.