വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധി പ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്ത തിനാണ് കേസെ ന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുന്‍മന്ത്രി കെടി ജലീല്‍. സുപ്രീം കോടതി വിധിയെ സ്വാഗ തം ചെയ്യുന്നു. കട്ടതിനോ കവര്‍ന്നതിനോ അല്ല യു ഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തനിനാണ് കേസെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പി ലായിരുന്നു മുന്‍മന്ത്രിയുടെ പ്രതികരണം.
‘യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹു മാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമാ യി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേ സി ലെ പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യു ന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവര്‍ ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്’. കെ.ടി ജലീല്‍ ഫേസ്ബു ക്കില്‍ കുറിച്ചു.
കെ.എം മാണിയ്ക്കെതിരായ അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ബജറ്റ് അവതരണ വേളയില്‍ നിയമസഭ പ്രക്ഷുബ്ധമായത്. പ്രതിപക്ഷ അം ഗങ്ങള്‍ നിയമസഭയിലെ കംപ്യൂട്ടറും കസേരയും ഉള്‍പ്പെടെ വലിച്ചെറിഞ്ഞുകൊണ്ടാണ് പ്രതിഷേധിച്ചത്. വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്യുന്ന സംഭവവും സഭയില്‍ അരങ്ങേറി. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിന് നേരിട്ടത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കോടതി ഉത്തരവ്.