രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെടു മ്പാ ശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഓണക്കാലത്ത് കേരളത്തില്‍ എത്താന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നെ ടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഓണക്കാല ത്ത് കേരളത്തില്‍ എത്താന്‍ കഴി ഞ്ഞത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോ ഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണെന്നും നെടുമ്പാശേരിയില്‍ സംഘടിപ്പിച്ച ബിജെപി പൊതുയോഗത്തില്‍ മോദി മലയാളത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ വികസിത മുന്നേറ്റത്തിനായി കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ കഴിയും. എല്ലാവരു ടെയും അദ്ധ്വാനവും മന്ത്രവുമായി പ്രവര്‍ത്തി ക്കുന്ന ബിജെപി സര്‍ ക്കാരിന് അത് കഴിയുമെന്ന് മോദി പറ ഞ്ഞു. ദരിദ്രര്‍ക്ക്, ദളിതര്‍ക്ക്, ചൂഷിതര്‍ക്ക് എല്ലാവര്‍ക്കും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനാണ് കേന്ദ്രസ ര്‍ക്കാര്‍ ശ്രമിക്കുന്നത്. ദരിദ്ര കുടുംബ ങ്ങള്‍ക്ക് സുരക്ഷിതമായ വിടൊരുക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പ്രധാന മന്ത്രി ആവാസ് യോജനയുടെ ഭാഗമായി കേരളത്തില്‍ രണ്ട് ലക്ഷം വീ ടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി കള്‍ പുരോഗമിക്കുകയാണ്. ഇതില്‍ ഒരുലക്ഷം വീടിന്റെ പണി പൂര്‍ത്തി യായെന്നും മോദി പറഞ്ഞു.
വിമാനത്താവളത്തിന് സമീപത്ത് മോദിയെ കാത്ത് ജനസാഗരങ്ങളാണ് അണിനിരന്നത്. വാദ്യഘോഷങ്ങ ളും കൊട്ടും മേളവും കലാരൂപങ്ങളുമായി പ്രവര്‍ത്തകരും മുന്നില്‍ തന്നെയുണ്ട്. പ്രദേശത്ത് വന്‍ സുര ക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോട്ടോയും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മോദി മുദ്രാ വാക്യങ്ങളും ഉയര്‍ന്നു.
കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അന്‍വര്‍ സാദത്ത് എം എല്‍ എ, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര ട്ടറി കെ. ആര്‍.ജ്യോതിലാല്‍, നേവല്‍ അക്കാദമി ഡെപ്യൂട്ടി കമാന്‍ഡന്റ് റിയര്‍ അഡ്മിറല്‍ അജയ് ഡി. തിയോഫി ലസ്, ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, റൂറല്‍ എസ്പി വിവേക് കുമാര്‍, ബിജെപി സം സ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണന്‍, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദു ള്ളകുട്ടി, ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റുമാരായ ഒ.രാജഗോപാല്‍, സി.കെ പത്മനാഭന്‍, ബി ജെപി ദേശീയ എക്സിക്യുട്ടീവ് അംഗങ്ങ ളായ പി.കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാ കൃഷ്ണന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി മാരായ ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എം.ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാ നമന്ത്രിയെ സ്വീകരിച്ചത്.
കൊച്ചിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി റോഡ് മാര്‍ഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തും. നിര്‍ മ്മാണം പൂര്‍ത്തിയായ പേട്ട-എസ്എന്‍ ജങ്ഷന്‍ മെട്രോപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. മെട്രോയുടെ രണ്ടാം ഘട്ടത്തി ന് പ്രധാനമന്ത്രി തറക്കല്ലി ടും. നാളെ ഐഎന്‍എസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിനായി സമര്‍പ്പിക്കും.