തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയും വിപണിയിലെ വിലയിടിവ് ഇല്ലാതാ കുകയും ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഓണ കിറ്റല്‍ നെയ്യും കശുവണ്ടിപ്പരിപ്പും ഏലക്കായും ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാ ര്യം അറിയിച്ചത്. മുഖ്യമന്ത്രിയും ഭക്ഷ്യ മന്ത്രിയും ധന മന്ത്രിയും പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍ക്കും ഉല്‍പാദകര്‍ക്കും വ്യവസായികള്‍ക്കും ഈ നടപടി വലിയ സഹായമാകും. ടണ്‍ കണ ക്കിന് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടും. തൊഴിലാളികള്‍ക്ക് കൂടുതല്‍ ജോലി ലഭിക്കുകയും വിപണി യിലെ വിലയിടിവ് ഇല്ലാതാകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് ലഭി ക്കുക. സേമിയ ( 18 രൂപയുടെ ഒരു കവര്‍), മിഠായി ( 20 എണ്ണം ഒരു രൂപ വീതം വിലയുള്ളത്), ഗോത മ്പ് നുറുക്ക് / ആട്ട ( ഒരു കിലോ, വില 43 രൂപ), വെളിച്ചെണ്ണ/ തവിടെണ്ണ ( അരലിറ്റര്‍ 106 രൂപ)
പഞ്ചസാര (ഒരു കിലോ ,വില 39 രൂപ), തേയില (100 ഗ്രാം 26.50 രുപ), സാമ്പാര്‍ പൊടി ( 100 ഗ്രാം 28 രൂപ), മുളക് പൊടി ( 100 ഗ്രാം വില 25 രൂപ), മല്ലിപ്പൊടി (100 ഗ്രാം വില 17 രൂപ), മഞ്ഞള്‍പ്പൊടി (100 ഗ്രാം വില 18 രൂപ), ചെറുപയര്‍/ വന്‍പയര്‍ (അരക്കിലോ 44 രൂപ), ശബരി വാഷിങ് സോപ്പ് ( 22 രൂപ വിലയുള്ളത് ഒന്ന്), ശബരി ബാത്ത് സോപ്പ് ( 21 രൂപ വിലയുള്ളത് ഒന്ന്), ഇവ കൊണ്ടുപോകാനുള്ള 12 രൂപ വിലയുള്ള തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് കിറ്റ്.